കറുപ്പിനെ ഇത്ര ഇഷ്ടമാണോ നസ്‌റിയയ്ക്ക്

By Aswathi

കറുപ്പ് പലര്‍ക്കും ഇഷ്ടമുള്ള നിറമാണ്. കറുപ്പ് ഇഷ്ടപ്പെടുന്നവര്‍ സ്വകാര്യതയ്ക്ക് വളരെ പ്രധാന്യം നല്‍കുന്നവരാണെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടാണോ എന്തോ നസ്‌റിയ നസീമിന് കറുപ്പെന്ന നിറത്തോട് പ്രണയമാണ്. അത് ബോധ്യമാകണമെങ്കില്‍ നസ്‌റിയയുടെ സ്വകാര്യ അലമാര ഒന്ന് തുറന്നു നോക്കിയാല്‍മതി. മുഴുവന്‍ കറുപ്പ് വസ്ത്രങ്ങള്‍

കോസ്റ്റിയൂം സെന്‍സിന്റെ കാര്യത്തില്‍ നസ്‌റിയയുടെ കാര്യം പറയാതെ അറിയാമല്ലോ. പണ്ട് അവതാരകയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ മുതല്‍ നസ്‌റി ധരിക്കുന്ന വസ്ത്രങ്ങള്‍ ആകര്‍ഷണീയമായിരുന്നു. അവിടെ നിന്നിന്നിങ്ങോട്ട് നായികാ നിരയിലേക്കുയര്‍ന്നപ്പോഴും അത് പ്രകടമായി. നസ്‌റിയയുടെ വസ്ത്രധാരണ പ്രേക്ഷകര്‍ പ്രത്യേകം നോക്കി വച്ചു.

Nazriya Nazim

അടുത്തിടെ നെയ്യാണ്ടി എന്ന ചിത്രത്തിലെ ഒരു വലിയ വിവാദത്തിന് വഴിവച്ചതും ചെറിയൊരു കോസ്റ്റിയൂം പ്രശ്‌നമായിരുന്നു. എന്തായാലും കറുപ്പ് വസ്ത്രം ധരിക്കുന്നവരെയും കറുപ്പിന് ഏഴഴകെന്നു പറയുന്നവരോടും നസ്‌റിയ ചങ്ങാത്തം കൂടും.

അതുകൊണ്ടെന്തായി ഇനി കറുപ്പ് വസ്ത്രവും വാങ്ങിവന്നാല്‍ വീട്ടില്‍ കയറ്റില്ലെന്ന് പറയേണ്ട ഗതികേടിലെത്തിയിരിക്കുകയാണ് നസ്‌റിയയുടെ വീട്ടുകാര്‍. വസ്ത്രങ്ങള്‍ മിക്കതും നസ്‌റിയ ജനിച്ചുവളര്‍ന്ന ദുബായില്‍ നിന്ന് വാങ്ങിയവയാണ്. ഒന്ന് പോയി വരുമ്പോള്‍ കൈനിറയെ കറുപ്പ് നിറം ചാലിച്ച വസ്ത്രങ്ങളുമായാണത്രെ വരവ്.

അനുജന്‍ നവീനാണ് ആവശ്യ സന്ദര്‍ഭങ്ങളില്‍ നസ്‌റിയയുടെ കോസ്റ്റിയൂം ഡിസൈനറാകുന്നത്. കറുത്ത വസ്ത്രങ്ങള്‍ അണിയുന്ന വനിതകള്‍ക്ക് പ്രത്യേക ഭംഗിയാണെന്നാണ് നസ്‌റിയയുടെ വിശ്വാസം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X