»   » നസ്‌റിയ പബ്ലിസിറ്റി സ്റ്റണ്ട് കളിക്കുന്നു?

നസ്‌റിയ പബ്ലിസിറ്റി സ്റ്റണ്ട് കളിക്കുന്നു?

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: നോക്കിയിരിക്കേ താരമായ നടിയാണ് നസ്‌റിയ നസീം. ആരും പ്രതീക്ഷിക്കാത്ത നേരത്ത് നേരം തെളിഞ്ഞ നടി. മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂനിയറില്‍ നിന്നും തെന്നിന്ത്യയിലെ തിരക്കുള്ള നായികാപദവിയിലേക്ക് നസ്‌റിയ എത്തിയത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ്. എന്നാല്‍ താരപദവിക്കൊപ്പം വിവാദങ്ങളിലും പെട്ട് നട്ടം തിരിയുകയാണ് മലയാളത്തിന്റെ ഈ പ്രിയനടി.

ഗ്ലാമറാകാന്‍ ഇല്ലെന്ന് തുടക്കം മുതലേ ആരാധകരോട് പറഞ്ഞ നടിയാണ് നസ്‌റിയ. എന്നാല്‍ നെയ്യാണ്ടിയില്‍ നസ്‌റിയയുടെ ചൂടന്‍ രംഗങ്ങള്‍ കണ്ട് ആരാധകര്‍ ഒന്ന് ഞെട്ടി. ഞെട്ടി എന്ന് മാത്രമല്ല, ഏറ്റവും അധികം ലൈക്കുകളുള്ള മലയാളി താരമായ നസ്‌റിയയുടെ ഫാന്‍ പേജിലടക്കം ഈ ചിത്രങ്ങള്‍ തരംഗമാകുകയും ചെയ്തു.

ഇതോടെ സംവിധായകനെതിരെ കേസുമായി താരം രംഗത്തെത്തി. മറ്റൊരാളുടെ ശരീരം തന്റേതെന്ന് പറഞ്ഞ് കാണിച്ചു എന്നാണ് നസ്‌റിയയുടെ പരാതി. എന്നാല്‍ നസ്‌റിയ പബ്ലിസിറ്റിക്ക് വേണ്ടി വിവാദമുണ്ടാക്കുകയാണ് എന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ ആരോപിക്കുന്നു. സംഗതി തുടക്കം മുതല്‍ നോക്കുമ്പോള്‍ ഒരു എഴുതിത്തയ്യാറാക്കിയ തിരക്കഥ എന്ന് സംശയം തോന്നിയാലും തെറ്റുപറയാന്‍ കഴിയില്ല.

ഈ ശരീരം നസ്‌റിയയുടേതല്ലേ?

പബ്ലിസിറ്റിക്ക് വേണ്ടി നസ്‌റിയ വിവാദം ഉണ്ടാക്കുകയാണ് എന്നാണ് നെയ്യാണ്ടിയുടെ അണിയറക്കാര്‍ പറയുന്നത്.

ഈ ശരീരം നസ്‌റിയയുടേതല്ലേ?

തന്റേതല്ലാത്ത നഗ്നദൃശ്യങ്ങള്‍ കാണിച്ച് തന്റേതെന്ന് പറഞ്ഞതിനാണ് നസ്‌റിയയ്ക്ക് പരാതി. പരാതിയുമായി താരം പോലീസ് സ്‌റ്റേഷനിലുമെത്തി.

ഈ ശരീരം നസ്‌റിയയുടേതല്ലേ?

ശരിക്കും ഇത് നസ്‌റിയയുടെ ശരീരമല്ലേ എന്ന സംശയത്തിലാണ് പ്രേക്ഷകര്‍.

ഈ ശരീരം നസ്‌റിയയുടേതല്ലേ?

നസ്‌റിയ ഉണ്ടാക്കിയതായാലും അണിയറക്കാര്‍ ഉണ്ടാക്കിയതായാലും വിവാദം നെയ്യാണ്ടിയെ പോപ്പുലറാക്കി എന്നതാണ് സത്യം.

ഈ ശരീരം നസ്‌റിയയുടേതല്ലേ?

ഗ്ലാമറസായി അഭിനയിക്കില്ലെന്ന് നസ്‌റിയ തുടക്കം മുതലേ പറയുന്നതാണ്. എന്നാല്‍ സിനിമാ രംഗത്ത് ഇത്തരം വാക്കുകള്‍ മുഖവിലക്കെടുക്കാന്‍ പറ്റില്ലെന്നാണ് മുന്‍ അനുഭവങ്ങള്‍

ഈ ശരീരം നസ്‌റിയയുടേതല്ലേ?

നയന്‍താര, ഭാവന, പ്രിയാമണി, ഭാമ ... എന്നിങ്ങനെ സമീപകാലത്തെ മിക്ക നടിമാരുമ തമിഴിലും തെലുങ്കിലും കന്നഡയിലും അല്‍പവസ്ത്രധാരിണികളായി ആടിപ്പാടുന്നത് നമ്മള്‍ കണ്ടതാണ.്

ഈ ശരീരം നസ്‌റിയയുടേതല്ലേ?

ധനുഷും നസ്‌റിയയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് നെയ്യാണ്ടി. അതിങ്ങനെ വിവാദത്തിലുമായി.

ഈ ശരീരം നസ്‌റിയയുടേതല്ലേ?

ആറ് പാട്ടുകളാണ് ചിത്രത്തിലുള്ളത്. തമിഴില്‍ ആറ് പാട്ടുള്ള ചിത്രം എന്ന് പറയുമ്പോള്‍ തന്നെ അതിലെ രംഗങ്ങള്‍ എങ്ങിനിരിക്കും എന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ഈ ശരീരം നസ്‌റിയയുടേതല്ലേ?

കൊലവെറി സ്‌റ്റൈലില്‍ ധനുഷ് പാടിയ പാട്ടും നെയ്യാണ്ടിയിലുണ്ട്. സംഗീതം ഗിരിബരന്‍. എന്നാല്‍ കളത്തിന് പുറത്തെ കൊലവെറിയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.

ഈ ശരീരം നസ്‌റിയയുടേതല്ലേ?

തമിഴില്‍ നസ്‌റിയയ്ക്ക് തിരക്കേറുകയാണ്. ആര്യയ്‌ക്കൊപ്പം രാജ റാണി, ധനുഷിനൊപ്പം നെയ്യാണ്ടി, ഇനി അടുത്ത പടം ജീവയ്‌ക്കൊപ്പം. മലയാളത്തിന്റെ നസ്‌റിയയെ തമിഴ് ഏറ്റെടുക്കുകയാണോ?

English summary
Is Nazriya Nazim's Naiyaandi controversy a publicity stunt.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X