അല്ലു അര്‍ജുനെ വെല്ലും നസ്‌റിയ
നസ്‌റിയയെ തോല്‍പിക്കാന്‍ ആകില്ല മക്കളേ... കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ലൈക്കു വാങ്ങിയ നടനെന്ന പേരില്‍ അല്ലു അര്‍ജുനെ പൊക്കിയടിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നസ്‌റിയയ്ക്ക് മുന്നില്‍ അല്ലുവിന് ലഭിച്ച ലൈക്കുകളൊന്നും ലൈക്കുകളേ അല്ല.
ലൈക്കുകളുടെ കാര്യത്തില്‍ നസ്‌റിയയെ വെല്ലാന്‍ ഇവിടെയുള്ള സൂപ്പര്‍സ്റ്റാറുകള്‍ക്ക് പോലും കഴിയില്ല. അമ്പത് ലക്ഷം ലൈക്കുകള്‍ കിട്ടിയപ്പോഴാണ് അല്ലുവിനെ തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടുന്ന നായകനെന്ന് പറഞ്ഞ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇവിടെ നസ്‌റിയയുടെ ഫേസ്ബുക്ക് പേജില്‍ 58 ലക്ഷം കഴിഞ്ഞു. നസ്‌റിയെ കഴിഞ്ഞിട്ടേയുള്ളൂ ഉലകനായകന്‍ കമല്‍ ഹസനും മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലുമൊക്കെ.

അല്ലുവിനെ നസ്‌റിയ വെല്ലും
നേരം, സലാല മൊബൈല്‍സ്, ഓംശാന്തി ഓസാന, സംസാരം ആരോഗ്യത്തിന് ഹാനീകരം ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് നസ്‌റിയ അഭിനയിച്ചത്. മികച്ച കഥാപാത്രങ്ങളിലൂടെ നസ്‌റിയ പ്രേക്ഷക മനസ്സ് കീഴടക്കിയെന്ന് താരത്തിന്റെ ഫേസ്ബുക്ക് ലൈക്കുകള്‍ കണ്ടാലറിയാം. 5,846,665 ലൈക്കുകള്‍

അല്ലുവിനെ നസ്‌റിയ വെല്ലും
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടുന്ന താരമെന്ന പദവി നസ്‌റിയയ്ക്ക് പോയാലും, നടന്‍ അല്ലുവാണെന്ന് സമ്മതിക്കാം. 5,092,048 ലൈക്കുകളാണ് അല്ലുവിന്

അല്ലുവിനെ നസ്‌റിയ വെല്ലും
ഉലക നായകന്‍ കമല്‍ ഹസനും നസ്‌റിയ്ക്ക് മുന്നില്‍ ഒന്നുമല്ല. 26 ലക്ഷം ലൈക്കുകള്‍ മാത്രമാണ് കമലിനുള്ളത്

അല്ലുവിനെ നസ്‌റിയ വെല്ലും
നസ്‌റിയ ആദ്യം മത്സരിച്ചത് മോഹന്‍ ലാലിനൊപ്പമാണ്. എന്നാല്‍ നേരം ഹിറ്റാവുന്നതിനൊപ്പം നസ്‌റിയയുടെ പേജിലെ ലൈക്കുകളും കൂടി. 2,507,692 ലൈക്കുകളാണ് മോഹന്‍ലാലിനുള്ളത്

അല്ലുവിനെ നസ്‌റിയ വെല്ലും
മമ്മൂട്ടി നസ്‌റിയ്ക്ക് അത്രവലിയ വെല്ലുവിളിയായിരുന്നില്ല. 2,295,151 ലൈക്കുകള്‍ മാത്രമാണ് മമ്മൂട്ടിയ്ക്കുള്ളത്. തത്കാലം സൂര്‍സ്റ്റാറുകളെല്ലാം മാറി നില്‍ക്കു എന്നാണ് ഇതിനര്‍ത്ഥം.


Click it and Unblock the Notifications