ചിരു ഭായ്‌നെ മിസ്സ് ചെയ്യുന്നുവെന്ന് നസ്രിയ നസീം, പോസ്റ്റ് ഷെയര്‍ ചെയ്ത് മേഘ്‌ന രാജും
നസ്രിയ നസീമും മേഘ്‌ന രാജും അടുത്ത സുഹൃത്തുക്കളാണ്. മലയാളികളുടേയും സ്വന്തം നായികമാരിലൊരാളാണ് മേഘ്ന രാജ്. മികച്ച പിന്തുണയാണ് കേരളക്കരയില്‍ നിന്നും താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മേഘ്‌ന മാത്രമല്ല ഭര്‍ത്താവും അഭിനേതാവുമായ ചിരഞ്ജീവി സര്‍ജയും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ചിരുവും മേഘ്‌നയുമായി അടുത്ത ബന്ധമാണ് നസ്രിയയ്ക്കുള്ളത്. ഇവരുടെ വിവാഹത്തില്‍ നസ്രിയ സജീവമായി പങ്കെടുത്തിരുന്നു. ഇടയ്ക്ക് ചിരുവിനും മേഘ്‌നയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും നസ്രിയ എത്തിയിരുന്നു.
ചിരുവിന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് നസ്രിയ ഇപ്പോള്‍. ഹാപ്പി ബര്‍ത്ത് ഡേ ഭായ്, ലവ് യൂ, മിസ്സ് യൂ എന്നായിരുന്നു നസ്രിയ കുറിച്ചത്. നസ്രിയയുടെ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. മേഘ്‌ന രാജും ഈ പോസ്റ്റ് പങ്കുവെച്ചിരുന്നു. നസ്രിയ ഫഹദിന്റെ ആശംസ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കി മാറ്റുകയായിരുന്നു മേഘ്‌ന രാജ്. പ്രിയപ്പെട്ടവന്‍ എന്നും തനിക്കൊപ്പമുണ്ടെന്നും എങ്ങും പോയിട്ടില്ലെന്ന് പറഞ്ഞും നേരത്തെ മേഘ്‌ന എത്തിയിരുന്നു.
നസ്രിയയുമായി അടുത്ത സൗഹൃദമാണ് മേഘ്‌നയ്ക്കും ചിരുവിനും ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി ചിരു യാത്രയായെന്നറിഞ്ഞപ്പോള്‍ നസ്രിയയും സങ്കടത്തിലായിരുന്നു. നിങ്ങളെ ശരിക്കും മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞായിരുന്നു നസ്രിയ എത്തിയത്. നസ്രിയ തനിക്ക് സഹോദരിയെപ്പോലെയാണെന്നും അവളുടെ സന്തോഷത്തിലും ദു:ഖത്തിലുമെല്ലാം തങ്ങള്‍ ഒപ്പമുണ്ടാവാറുണ്ടെന്നും മുന്‍പ് മേഘ്‌ന പറഞ്ഞിരുന്നു. ചിരുവിനെക്കുറിച്ച് പറഞ്ഞുള്ള മേഘ്‌നയുടെ കുറിപ്പിന് കീഴില്‍ ആശ്വാസ വാക്കുകളുമായി നസ്രിയയും എത്തിയിരുന്നു.

നസ്രിയയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ നേരത്തെയും മേഘ്‌ന പങ്കുവെച്ചിരുന്നു. അവള്‍ എനിക്ക് സഹോദരിയെപ്പോലെയാണെന്നായിരുന്നു മേഘ്‌ന കുറിച്ചിട്ടുള്ളത്. ഷോപ്പിംഗിനും ഭക്ഷണം കഴിക്കാനുമൊക്കെയായി ഇവര്‍ ഇടയ്ക്ക് ഒത്തുകൂടാറുമുണ്ട്. മേഘ്‌നയുടേയും ചിരുവിന്റേയും വിവാഹത്തിലും നസ്രിയ പങ്കെടുത്തിരുന്നു. നവവധുവിനൊപ്പം ചേര്‍ന്നുനില്‍ക്കുന്ന നസ്രിയയുടെ ഫോട്ടോ അന്ന് വൈറലായി മാറിയിരുന്നു.
Recommended Video
നസ്രിയയുമായി മാത്രമല്ല ഭര്‍ത്താവും അഭിനേതാവുമായ ഫഹദ് ഫാസിലുമായും അടുത്ത ബന്ധമുണ്ട് മേഘ്‌ന രാജിന്. ഫഹദിനൊപ്പമുള്ള ചിത്രങ്ങളും മേഘ്‌ന രാജ് മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. ചുറ്റുമുള്ളവര്‍ക്ക് പോസിറ്റീവ് എനര്‍ജി നല്‍കുന്നയാളാണ് നസ്രിയ. ഫഹദിനും നസ്രിയയ്ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ ഏറെ ഇഷ്ടമാണെന്നും താരം പറഞ്ഞിരുന്നു. മേഘ്നയെക്കുറിച്ച് വാചാലയായി നസ്രിയയും ഇടയ്ക്ക് എത്തിയിരുന്നു.


Click it and Unblock the Notifications