നസ്രിയയും സുപ്രിയയ്ക്ക് ആശംസയുമായെത്തി! പൃഥ്വിക്കൊപ്പം കേക്ക് മുറിച്ച് സുപ്‌സ്! ചിത്രങ്ങള്‍ വൈറല്‍!

ബാലതാരമായി സിനിമയിലെത്തിയതാണ് നസ്രിയ നസീം. പിന്നീട് നായികയായി മാറിയ താരത്തിന് മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഫഹദും നസ്രിയയും പ്രണയത്തിലായത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും താരം തിരിച്ചെത്തിയിരുന്നു. രണ്ടാം വരവില്‍ താരത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. വിവാഹത്തോടെ അഭിനയത്തോട് ബൈ പറയില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ നസീം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. സുപ്രിയ മേനോന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് നസ്രിയ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് സുപ്‌സിന് പിറന്നാളാശംസ നേര്‍ന്നത്. നസ്രിയ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പൃഥ്വിരാജായിരുന്നു ഭാര്യയ്ക്ക് പിറന്നാളാശംസയുമായി ആദ്യമെത്തിയത്. മല്ലിക സുകുമാരന്‍, ഇന്ദ്രജിത്ത്, പൂര്‍ണിമ തുടങ്ങിയവരും സുപ്രിയ മേനോന് ആശംസ നേര്‍ന്ന് എത്തിയത്.

കൂടെ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു നസ്രിയയും പൃഥ്വിരാജും പരിചയത്തിലായത്. മുന്‍പ് കണ്ടിരുന്നുവെങ്കിലും ഈ സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് ഇരുവരും സുഹൃത്തുക്കളായി മാറിയത്. നസ്രിയയെ പരിചയപ്പെട്ടതിന് ശേഷമായാണ് ഇത് പോലൊരു സഹോദരിയെ കിട്ടിയിരുന്നുവെങ്കില്‍ എന്ന് താനാഗ്രഹിച്ചതെന്നും പൃഥ്വി പറഞ്ഞിരുന്നു.

Recommended Video

അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam

Supriya Menon

പൃഥ്വിയുമായി മാത്രമല്ല സുപ്രിയയും അലംകൃതയുമായും നസ്രിയയ്ക്ക് സൗഹൃദമുണ്ട്. ന്ച്ചുമാമിയെ കാണാനായി കാത്തിരിക്കുകയാണ് ആലിയെന്ന് പറഞ്ഞ് ഇടയ്ക്ക് പൃഥ്വി എത്തിയിരുന്നു. പൃഥ്വിയോട് ചേര്‍ന്നുനിന്ന് അതീവ സന്തോഷത്തോടെ കേക്ക് മുറിക്കുന്ന ചിത്രമായിരുന്നു നസ്രിയ പങ്കുവെച്ചത്.

ഇത്തവണത്തെ പിറന്നാള്‍ ആഘോഷത്തെക്കുറിച്ചും സര്‍പ്രൈസിനെക്കുറിച്ചുമൊക്കെ ചോദിച്ചായിരുന്നു ആരാധകര്‍ എത്തിയത്. ഇതിന് പിന്നാലെയായാണ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. ഹാപ്പി ബര്‍ത്ത് ഡേ സുപ്‌സ് ഡാര്‍ലിംഗ് എന്നായിരുന്നു നസ്രിയ കുറിച്ചത്.

അലംകൃതയുമായി നല്ല കൂട്ടാണ് നസ്രിയ. അലംകൃതയെ കാണാനെത്തിയ ഫഹദിന്റേയും നസ്രിയയുടേയും ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നസ്രിയയുടെ പിറന്നാള്‍ ദിനത്തിലെ ആശംസാപോസ്റ്റിലായിരുന്നു ആലി നച്ചുമാമിയെ കാണാനായി കാത്തിരിക്കുകയാണെന്ന് പൃഥ്വിരാജ് കുറിച്ചത്. സുപ്രിയയും നച്ചുവിന് ആശംസ അറിയിച്ച് എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X