റിലീസിന് മുന്‍പെങ്കിലും സിനിമയ്ക്ക് പേരിടുമോ? അടുത്ത ബാംഗ്ലൂര്‍ ഡെയ്‌സ് ആണോന്നറിയാനാണ് ആകാംഷ!!

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ, പാര്‍വ്വതി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളെ അഭിനയിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് സൂപ്പര്‍ ഹിറ്റായിരുന്നു. അഞ്ജലി മേനോന്‍ രചനയും സംവിധാനവും ചെയ്ത സിനിമയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്.

ബാംഗ്ലൂര്‍ ഡെയ്‌സ് അഡാറായിരുന്നെങ്കില്‍ അതിനെ കടത്തിവെട്ടാന്‍ അടുത്ത സിനിമയുമായി അഞ്ജലി മേനോന്‍ എത്തിയിരിക്കുകയാണ്. പൃഥ്വിരാജ്, പാര്‍വ്വതി, നസ്രിയ എന്നിവരാണ് സിനിമയിലെ താരങ്ങള്‍. ഇനിയും പേരിടാത്ത സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുകയാണ്. സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ബാംഗ്ലൂര്‍ ഡെയ്‌സ്

ബാംഗ്ലൂര്‍ ഡെയ്‌സ്

2014 ല്‍ റിലീസിനെത്തിയ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമ ബാംഗ്ലൂരിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥയായിരുന്നു പറഞ്ഞിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ മൂവരും ചേര്‍ന്ന് ആ കഥാപാത്രങ്ങളെ അനശ്വരമാക്കിയെന്ന് മാത്രമേ പറയാന്‍ കഴിയു.മലയാളി യുവക്കള്‍ക്ക് ബംഗ്ലൂരിലേക്ക് ചേക്കേറാന്‍ വലിയ സ്വാധീനമായത് ഈ സിനിമയായിരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥയും അഞ്ജലി തന്നെയായിരുന്നു. ഉസ്താദ് ഹോട്ടലിന് തിരക്കഥ എഴുതിയതിന് ശേഷം അഞ്ജലി തിരക്കഥ ഒരുക്കിയത് ബാംഗ്ലൂര്‍ ഡെയ്‌സിന് വേണ്ടിയായിരുന്നു.

 പുതിയ സിനിമ

പുതിയ സിനിമ

ബാംഗ്ലൂര്‍ ഡെയ്‌സില്‍ അഭിനയിച്ചതിന് ശേഷം നസ്രിയ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. എന്നാല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. പൃഥ്വിരാജും പാര്‍വ്വതിയുമാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഇനിയും പേരിടാത്ത സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വരുന്ന ജൂലൈ ആറിന് തിയറ്ററുകളിലേക്ക് എത്തും. എം രഞ്ജിത്ത് നിര്‍മ്മിക്കുന്ന സിനിമ രജപുത്ര റിലീസാണ് തിയറ്ററുകളിലേക്ക് എത്തിക്കുന്നത്.

സഹോദരങ്ങള്‍..

സഹോദരങ്ങള്‍..

ബാംഗ്ലൂര്‍ ഡെയ്‌സിലെ പോലെ തന്നെ പുതിയ സിനിമയിലും നസ്രിയയ്ക്ക് സഹോദരി വേഷമാണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. വ്യക്തിബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന സിനിമയില്‍ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ അഭിനയിക്കുന്നത്. ഇവരുടെ മാതാപിതാക്കളായി സംവിധായകന്‍ രഞ്ജിത്തും മാല പാര്‍വ്വതിയും എത്തുന്നുണ്ട്. പാര്‍വ്വതിയുടെ കഥാപാത്രം എന്താണെന്നുള്ളതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

പൃഥ്വിയും പാര്‍വ്വതിയും..

പൃഥ്വിയും പാര്‍വ്വതിയും..

പൃഥ്വിരാജും പാര്‍വ്വതിയും നായിക നായകന്മാരായി അഭിനയിക്കുന്ന മറ്റൊരു സിനിമ കൂടിയാണിത്. ഊട്ടിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. റിലീസ് തീയ്യതി തീരുമാനിച്ചിരിക്കുന്നതിനാല്‍ സിനിമയുടെ പേര് ഉടന്‍ തന്നെ പുറത്ത് വിടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്തായാലും ബാംഗ്ലൂര്‍ ഡെയ്‌സിനെ കടത്തിവെട്ടുന്നൊരു സിനിമയായിരിക്കും ഇതെന്നാണ് സൂചന. പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോഷ്‌നി ദിനകറിന്റെ സംവിധാനത്തിലെത്തുന്ന മൈ സ്‌റ്റോറിയും ഉടന്‍ തന്നെ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X