ദുല്‍ഖറിന് നസ്രിയയുടെ ആശംസ! കളിയാക്കുന്നതിലും ശല്യപ്പെടുത്തുന്നതിലും മിടുക്കുള്ള സഹോദരനാണ്

മമ്മൂട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് നസ്രിയ നസീമിനുള്ളത്. ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും മകളായ മറിയം അമീറ സല്‍മാനുമായും അടുത്ത ബന്ധമാണ് നസ്രിയയ്ക്കുള്ളത്. ഇടയ്ക്കിടയ്ക്ക് അമാലിനൊപ്പം ഷോപ്പിംഗിനും കറങ്ങാനുമൊക്കെ പോവാറുണ്ട് നസ്രിയ. ഫഹദിന്റേയും നസ്രിയയുടേയും വീടിന് ഇന്റീരിയര്‍ ഡിസൈനൊരുക്കിയതും അമാലായിരുന്നു. കുഞ്ഞുമറിയത്തിന്റെ അടുത്ത കൂട്ടുകാരി കൂടിയാണ് നച്ചു.

ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിച്ചതോടെയായിരുന്നു സിനിമയിലും ദുല്‍ഖര്‍-നസ്രിയ കൂട്ടുകെട്ട് അരങ്ങേറിയത്. മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിനും ഇവരുടെ പ്രകടനത്തിനും ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്നെ കളിയാക്കുന്നതിലും ശല്യപ്പെടുത്തുന്നതിലുമൊക്കെ മിടുക്കനായ സഹോദരന് പിറന്നാള്‍ ആശംസകളെന്നായിരുന്നു നസ്രിയ കുറിച്ചത്. ഇത്രയും മികച്ച ആശംസ തന്നെയാണ് ദുല്‍ഖറിന് വേണ്ടതെന്നായിരുന്നു ആരാധകരും പറഞ്ഞത്.

Nazriya Nazim

Recommended Video

Happy Birthday Dulquer Salmaan | FilmiBeat Malayalam

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അടുത്ത സൗഹൃദമാണ് ഇരുവരും നിലനിര്‍ത്തുന്നത്. ദുല്‍ഖറിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചായിരുന്നു നസ്രിയ എത്തിയത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ തുടങ്ങി നിരവധി പേരാണ് ദുല്‍ഖര്‍ സല്‍മാന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. നിമിഷനേരം കൊണ്ടാണ് ആശംസാ പോസ്റ്റുകള്‍ തരംഗമായി മാറിയത്.

ഹാപ്പി ബർത്ത് ഡേ. താങ്കളാണ് മിടുക്കൻ. എല്ലാത്തിലും. പാചകത്തിലും, രസിപ്പിക്കുന്നതിലും എന്നെ കളിയാക്കുന്നതിലും ശല്യപ്പെടുത്തുന്നതിലും എല്ലാം. കുഞ്ഞി വിളിക്കുമ്പോൾ ഫോൺ എടുക്കുന്ന, മുമു വാവയുടെ ബെസ്റ്റ് പപ്പയായ, ഏറ്റവും നല്ല മകനായ, ഏറ്റവും നല്ല സഹോദരനായ, ഏറ്റവും നല്ല ഭർത്താവായ താങ്കൾക്ക് ആശംസകൾ. താങ്കൾ മികച്ചതു മാത്രം അർഹിക്കുന്നുവെന്നും നസ്രിയ കുറിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X