ഫഹദിനെക്കുറിച്ച് പറഞ്ഞ് നസ്രിയ!എന്‍റെ ഹൃദയം കവര്‍ന്ന പുരുഷന്‍! പിറന്നാളുകാരനെ തിരക്കി ആരാധകരും
സിനിമ രക്തതത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുള്ളവരേറെയാണ്. കുട്ടിക്കാലത്ത് തന്നെ സിനിമയില്‍ മുഖം കാണിച്ചവരും സിനിമയെക്കുറിച്ച് കണ്ടും കേട്ടും അറിഞ്ഞ് വളരാനുള്ള അവസരവുമാണ് അഭിനേതാക്കളുടേയും സംവിധായകരുടേയുമൊക്കെ മക്കള്‍ക്ക് ലഭിക്കുന്നത്. അത്തരത്തിലൊരു അവസരമായിരുന്നു ഫഹദ് ഫാസിലിന് ലഭിച്ചത്. പപ്പയുടെ സ്വന്തം അപ്പൂസുള്‍പ്പടെയുള്ള ഫാസില്‍ ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ട് ഫഹദും ഫര്‍ഹാനും. മകന്‌റെ അഭിനയ മോഹത്തെക്കുറിച്ച് അറിഞ്ഞ ഫാസില്‍ അതിന് പിന്തുണ നല്‍കുകയായിരുന്നു.
മകനെ നായകനാക്കി കൈയ്യെത്തും ദൂരത്ത് എന്ന ചിത്രം ഒരുക്കിയത് ഫാസിലായിരുന്നു. ഫഹദ് ഫാസിലിന് നായികയായെത്തിയത് നിഖിതയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. സിനിമ പരാജയമായിരുന്നുവെങ്കിലും ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി അതിഥി താരമായെത്തിയിരുന്നുവെങ്കിലും സിനിമ പരാജയപ്പെടുകയായിരുന്നു. പൃഥ്വിരാജിനായി സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും കൈയ്യെത്തും ദൂരത്തിലെ നായകന് ചേര്‍ന്ന രൂപമല്ല പൃഥ്വിയുടേതെന്നായിരുന്നു ഫാസില്‍ പറഞ്ഞത്.
ആദ്യ സിനിമ പരാജയമായി മാറിയതോടെ ഫഹദിന് അഭിനയിക്കാന്‍ അറിയില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ബ്രേക്കിന് ശേഷം ശക്തമായ തിരിച്ചുവരവായിരുന്നു ഫഹദ് നടത്തിയത്. വിമര്‍ശകര്‍ പോലും രണ്ടാം വരവില്‍ അദ്ദേഹത്തിനായി കൈയ്യടിക്കുകയായിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഫഹദിന്റെ ജീവിതം മാറി മറിഞ്ഞത്. ബാലതാരത്തില്‍ നിന്നും നായികയായി മാറിയ നസ്രിയയുമായി പ്രണയത്തിലാവുന്നത് ഈ സെറ്റില്‍ വെച്ചായിരുന്നു.

Recommended Video
നസ്രിയയും ഫഹദും പ്രണയത്തിലാണെന്നും ഇവര്‍ ജീവിതത്തിലും ഒരുമിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും തുടക്കം മുതലേ തന്നെ പ്രചരിച്ചിരുന്നു. നസ്രിയയായിരുന്നു ഫഹദിനോട് പ്രണയം തുറന്നുപറഞ്ഞത്. ഫഹദാവട്ടെ നസ്രിയയുടെ ശ്രദ്ധ ലഭിക്കുന്നതിനായി ചില്ലറ പ്രയത്‌നങ്ങളായിരുന്നില്ല നടത്തിയതും. വിവാഹ ശേഷവും ഇരുവരും അഭിനയരംഗത്ത് സജീവമാണ്. അഞ്ജലി മേനോന്റെ സിനിമയിലൂടെയായിരുന്നു നസ്രിയ തിരിച്ചെത്തിയത്.
ജൂലൈ 8നാണ് ഫഹദ് ഫാസിലിന്റെ പിറന്നാള്‍. ആരാധകരാണ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അതിനിടയിലായിരുന്നു ഫഹദിന്റെ ഫോട്ടോ പങ്കുവെച്ച് നസ്രിയ എത്തിയത്. ദിസ് മാന്‍,എന്റെ ഹൃദയത്തില്‍ സ്ഥാനം നേടിയെ പുരുഷനെന്നായിരുന്നു ഫഹദിനെക്കുറിച്ച് നസ്രിയ പറഞ്ഞത്. ഇതിനകം തന്നെ നസ്രിയയുടെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രിയതമനുള്ള പിറന്നാളാശംസയാണോ ഇതെന്നായിരുന്നു പലരും നസ്രിയയോട് ചോദിച്ചത്.


Click it and Unblock the Notifications