»   » ഗ്ലാമര്‍ വേഷത്തില്‍ നസ്രിയയെ പ്രതീക്ഷിക്കേണ്ട

ഗ്ലാമര്‍ വേഷത്തില്‍ നസ്രിയയെ പ്രതീക്ഷിക്കേണ്ട

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ മണ്ണില്‍നിന്നും തമിഴകത്തേക്ക് ചെക്കേറിയ പുതുമുഖ നായിക നസ്രിയ നസീമിന് പക്ഷേ തമിഴകത്തിന്റെ രീതികള്‍ അത്ര പിടിച്ചിട്ടില്ല. സംഭവം മറ്റൊന്നുമല്ല, ഗ്ലാമര്‍ റോളുകളോട് താല്‍പര്യമില്ല എന്നാണ് നസ്രിയയുടെ അഭിപ്രായം. അതിപ്പോ തുടക്കത്തില്‍ എല്ലാരും ഇങ്ങനെയൊക്കെ പറയും എന്നൊക്കെ കേള്‍ക്കുന്നവര്‍ക്ക് തോന്നാമെങ്കിലും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല എന്ന പക്ഷക്കാരിയാണ് നസ്രിയ.

കാഴ്ചക്കാര്‍ക്ക് സ്വന്തം കുടുംബത്തിലെ എന്നപോലെ തോന്നുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഇഷ്ടം. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന വേഷങ്ങളാകണം. അവരുടെ ഇഷ്ടങ്ങളോട് ചേര്‍ന്നുപോകുന്ന റോളുകളാണ് ചെയ്യാനാഗ്രഹം - നസ്രിയ മനസ്സുതുറക്കുന്നു. നിവില്‍പോളിക്കൊപ്പം നസ്രിയ തകര്‍ത്തഭിനയിച്ച നേരം മലയാളത്തിലെയും തമിഴിലെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.

Nazriya Nazim

ബാലനടി എന്നതിനു പുറമേ പാട്ടുകാരിയായും അവതാരകയായും തിളങ്ങിയ നസ്രിയ ഏഷ്യാനെറ്റിന്റെ മഞ്ച് സ്റ്റാര്‍ സിംഗര്‍ ജുനിയറിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അതിനുശേഷം നിവിന്‍പോളിയുടെ ഒപ്പം യുവ എന്ന ആല്‍ബത്തിലും നസ്രിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. അല്‍ഫോണ്‍സ് പുത്തരേന്റെ നേരത്തിലൂടെയാണ് സിനിമയില്‍ നസ്രിയയുടെ നേരം തെളിഞ്ഞത് എന്ന് വേണമെങ്കില്‍ പറയാം.

നവാഗതനായ അനീഷ് സംവിധാനം ചെയ്യുന്ന തിരുമണം എന്നും നിക്കാഹ് എന്ന ചിത്രത്തിന്റെ ജോലികള്‍ തുടങ്ങിയെങ്കിലും നേരത്തിലൂടെയാണ് നസ്രിയ ബിഗ് സ്‌ക്രീനില്‍ പരിചിതയായത്. തമിഴില്‍ ധനുഷിന്റെ നായികയായിട്ടായിരിക്കും നസ്രിയയുടെ അടുത്ത പടം. നയന്‍താരയ്‌ക്കൊപ്പം മറ്റൊരു തമിഴ് ചിത്രത്തില്‍ക്കൂടി നസ്രിയ രംഗത്തുവരുന്നുണ്ട്.

English summary
Neram fame heroine Nazriya Nazim says she will not appear in glamour roles. 

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam