നസ്രിയയ്‌ക്കൊപ്പം കേക്ക് മുറിക്കുന്ന ഫഹദ്! നിങ്ങളുടെ സ്‌നേഹം ഷാനുവിനെ കാണിച്ചുകൊടുത്തുവെന്ന് ഭാര്യ!
ഫഹദ് ഫാസിലിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആഘോഷിക്കാനുള്ള അവസരമായിരുന്നില്ലെങ്കിലും സഹപ്രവര്‍ത്തകരും ആരാധകരുമൊക്കെ താരത്തിന് ആശംസ അറിയിച്ച് എത്തിയിരുന്നു. അത്തരത്തിലുള്ള പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ് തുടങ്ങിയവരെല്ലാം ഫഹദിന് ആശംസ അറിയിച്ച് എത്തിയിരുന്നു. നസ്രിയയ്ക്കും ഫഹദിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു പൃഥ്വിരാജും സുപ്രിയയും എത്തിയത്.
കൈയ്യത്തും ദൂരത്തിലൂടെയായിരുന്നു ഫഹദ് ഫാസില്‍ നായകനായി അരങ്ങേറിയത്. ആദ്യ സിനിമ പരാജയമായി മാറിയതോടെയാണ് ഫഹദിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവായിരുന്നു ഫഹദ് നടത്തിയത്. വിമര്‍ശകര്‍ പോലും ഫഹദിനായി കൈയ്യടിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. നായകനായി മാത്രമല്ല അതിഥി താരമായും ഫഹദ് എത്താറുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തിനായി കാത്തിരിക്കുന്നയാളാണ് താനെന്നും ഫഹദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തയാളാണ് ഫഹദ് ഫാസില്‍. അതിനാല്‍ത്തന്നെ തന്റെ പൈങ്കിളി ആശംസ അദ്ദേഹം കാണാനിടയില്ലെന്നും പറഞ്ഞായിരുന്നു നസ്രിയ ഫഹദിനെക്കുറിച്ച് പറഞ്ഞത്. നസ്രിയ പങ്കുവെച്ച ഫോട്ടോയും കുറിപ്പും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഷാനുവിന് സ്‌നേഹാശംസ അറിയിച്ചവരോടെല്ലാം നന്ദി പറഞ്ഞും നസ്രിയ എത്തിയിരുന്നു. ഫഹദ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവല്ലെങ്കിലും ആശംസ പോസ്റ്റുകളും നിങ്ങളുടെ സ്‌നേഹവുമെല്ലാം ഞാന്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും നസ്രിയ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തവണത്തെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഫഹദിന് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടില്ലെന്നും ഈ ചിത്രങ്ങള്‍ ഇപ്പോഴത്തെയാണോയെന്ന തരത്തിലുള്ള സംശയങ്ങളും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. ഫഹദ് സജീവമല്ലെങ്കിലും നസ്രിയയും ഫര്‍ഹാന്‍ ഫാസിലുമെല്ലാം പുതിയ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് എത്താറുണ്ട്.


Click it and Unblock the Notifications