മേഘ്‌നയുടെ വേദനയില്‍ പങ്കുചേര്‍ന്ന് നസ്രിയയും! ചിരുവിനൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ വൈറലാവുന്നു!
സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ വേദനിപ്പിച്ച വിയോഗങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. 38 കാരനായ താരം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വിട വാങ്ങിയത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിന് പിന്നാലെയായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷമായി അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവരികയായിരുന്നു. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയായാണ് ചിരഞ്ജീവി അന്തരിച്ചത്. അപ്രതീക്ഷിതമായി പ്രിയതമന്‍ പറന്നകന്നപ്പോള്‍ ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ മേഘ്‌നയ്ക്ക് കഴിഞ്ഞിരുന്നില്ല.
ചിരു ഇനിയില്ലെന്ന് കുടുംബാഗങ്ങള്‍ക്കാര്‍ക്കും വിശ്വസിക്കാനാവുന്നില്ല. പ്രാര്‍ത്ഥനാ യോഗത്തിനിടയിലും വിങ്ങിപ്പൊട്ടുകയായിരുന്നു എല്ലാവരും. നാല് മാസം ഗര്‍ഭിണിയാണ് മേഘ്‌ന. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വേര്‍പാട്. മേഘ്‌നയ്ക്ക് അതിജീവിക്കാന്‍ കഴിയട്ടെയെന്നായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. അമ്മാവനായ അര്‍ജുന്‍ സര്‍ജയുടെ ചിത്രങ്ങളിലൂടെയാണ് ചിരഞ്ജീവി സര്‍ജ തുടക്കം കുറിച്ചത്. മേഘ്‌നയും ചിരുവുമായി അടുത്ത സൗഹൃദമാണ് നസ്രിയയ്ക്കുള്ളത്. ഒരുമിച്ചുള്ളപ്പോഴെടുത്ത ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

മേഘ്‌നയുമായുള്ള സൗഹൃദം
മേഘ്‌നയുമായി അടുത്ത സൗഹൃദത്തിലാണ് നസ്രിയ നസീം. ഒരുമിച്ച് അഭിനയിച്ചതിന് ശേഷമുള്ള ആ സൗഹൃദം ഇരുവരും തുടര്‍ന്നും കൊണ്ടുപോവുകയായിരുന്നു. മേഘ്‌നയുമായി മാത്രമല്ല ചിരഞ്ജീവിയുമായും അടുത്ത സൗഹൃദമുണ്ട് താരത്തിന്. അപ്രതീക്ഷിതമായുള്ള വിയോഗ വാര്‍ത്തയില്‍ താരവും സങ്കടത്തിലാണ്. നിങ്ങളെ മിസ്സ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു താരമെത്തിയത്. ഇത് ശരിക്കും ഷോക്കായെന്നും താരം കുറിച്ചിരുന്നു.

മാഡ് ഡാഡിലെ പരിചയം
മാഡ് ഡാഡ് എന്ന ചിത്രത്തില്‍ നസ്രിയയും മേഘ്‌നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. നസ്രിയയുമായി അടുത്ത ബന്ധമുണ്ടെന്നും കൊച്ചിയില്‍ വരുമ്പോഴെല്ലാം കാണാറുണ്ടെന്നും മുന്‍പ് താരം പറഞ്ഞിരുന്നു. ചുറ്റുമുള്ളവര്‍ക്ക് നിറയെ പോസിറ്റീവ് എനര്‍ജി നല്‍കുന്നയാളാണ് നസ്രിയ. ഫഹദിനും നസ്രിയയ്ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടമാണെന്നും മുന്‍പ് മേഘ്‌ന പറഞ്ഞിരുന്നു.

വിവാഹത്തില്‍
സിനിമാലോകം ഒന്നടങ്കം പങ്കെടപത്ത താരവിവാഹങ്ങളിലൊന്നായിരുന്നു ചിരഞ്ജീവിയുടേയും മേഘ്‌നയുടേയും. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഇവരെ ആശീര്‍വദിക്കാനായി എത്തിയിരുന്നു. ഹിന്ദു ആചാരപ്രകാരമായി മാത്രമല്ല ക്രിസ്ത്രീയ രീതിയിലുള്ള ചടങ്ങുകളും നടത്തിയിരുന്നു. മേഘ്‌നയ്ക്ക് വിവാഹ ആശംസ നേരാനും നേരില്‍ കണ്ട് അനുഗ്രഹിക്കാനുമായി നസ്രിയയും എത്തിയിരുന്നു. അന്നത്തെ ചിത്രങ്ങളും വീഡിയോയുമെല്ലാം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

മേഘ്‌നയുടെ അവസ്ഥ
ചിരഞ്ജീവി സര്‍ഡജയുടെ നെഞ്ചില്‍ വീണ് പൊട്ടിക്കരയുന്ന മേഘ്‌നയുടെ വീഡിയോയും ചിത്രങ്ങളുമായിരുന്നു കഴിഞ്ഞ ദിവസം വൈറലായി മാറിയത്. ധ്രുവിന്റെ ഫാം ഹൗസിലായിരുന്നു ചിരഞ്ജീവിയെ അടക്കിയത്. ശവകുടീരത്തിന് മുന്നിലെത്തി നിറകണ്ണുകളോടെ പ്രാര്‍ത്ഥിക്കുന്ന മേഘ്‌നയേയും ആരാധകര്‍ കണ്ടിരുന്നു. താരങ്ങളും ആരാധകരുമെല്ലാം മേഘ്‌നയ്ക്ക് ആശ്വാസവാക്കുകളുമായെത്തിയിരുന്നു. വൈകാതെ തന്നെ കുഞ്ഞതിഥി എത്തുമെന്നും ശക്തയായി ഇരിക്കണമെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.


Click it and Unblock the Notifications