ഛോട്ടാ മുംബൈയിലെ തരംഗമായ ഗാനം പാടി നസ്രിയ! വൈറല്‍ വീഡിയോ
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി നസ്രിയ. ബാലതാരമായി സിനിമയില്‍ എത്തിയ നടി പിന്നീട് നായികയായും തിളങ്ങിയിരുന്നു. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് പോലുളള സിനിമകളിലൂടെയാണ് നടി എല്ലാവരുടെയും ഇഷ്ടതാരമായത്. ഫഹദുമായുളള വിവാഹ ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് നസ്രിയ വീണ്ടും സിനിമകളില്‍ സജീവമായത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയയുടെ തിരിച്ചുവരവ്. കൂടെയ്ക്ക് ശേഷം ട്രാന്‍സ്, മണിയറയിലെ അശോകന്‍ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

വിവാഹ ശേഷം നിര്‍മ്മാതാവായും തിളങ്ങിയിരുന്നു താരം. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നസ്രിയ. തന്റെയും ഫഹദിന്റെയും എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നസ്രിയ ഇന്‍സ്റ്റഗ്രാം പേജില്‍ എത്താറുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു പാട്ട് വീഡിയോ നടി പോസ്റ്റ് ചെയ്തിരുന്നത്. തമിഴ് ചിത്രം നട്‌പേ തുണൈയിലെ എന്റെ സ്‌റ്റേറ്റ് കേരളമാണോ,എന്റെ സിഎം വിജയന്‍ ആണോ പാടിക്കൊണ്ടുളള നടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.
ഇപ്പോഴിതാ പുതിയൊരു പാട്ട് വീഡിയോയുമായി വീണ്ടും എത്തിയിരിക്കുകയാണ് നസ്രിയ. ഇത്തവണ ഒരു മലയാളം പാട്ട് പാടികൊണ്ടാണ് നടി എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈയിലെ നൊമ്പരം കളയും നാളം നീ.. സ്‌നേഹമണി നാളം നീ.. ജീവിതം വെറുതെ വാടുമ്പോള്‍ കുമ്പിളില്‍ നിറനിറയെ എന്ന പാട്ട് പാടിക്കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ഛോട്ടാ മുംബൈ, ഫേവറേറ്റ് സോംഗ് ബീറ്റ് എന്ന് കുറിച്ചുകൊണ്ടാണ് നസ്രിയ തന്റെ പുതിയ പാട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
Recommended Video
മുന്‍പ് പിന്നണി ഗായികയായും മലയാളത്തില്‍ തിളങ്ങിയ താരമാണ് നസ്രിയ. സലാല മൊബൈല്‍സ്, ബാംഗ്ലൂര്‍ ഡേയ്സ്, വരത്തന്‍ തുടങ്ങിയ സിനിമകളില്‍ നസ്രിയ പാട്ടുകള്‍ പാടിയിരുന്നു. മലയാളത്തിനൊപ്പം തമിഴിലും തിളങ്ങിയ താരമാണ് നസ്രിയ. തമിഴില്‍ രാജാ റാണി, നെയ്യാണ്ടി, വായ് മൂടി പേസവും. തിരുമണം എന്നും നിക്കാഹ് തുടങ്ങിയ സിനിമകളാണ് നടിയുടെതായി പുറത്തിറങ്ങിയിരുന്നത്. അഭിനയത്തിന് പുറമെ അവതാരകയായും നടി മലയാളത്തില്‍ തിളങ്ങിയിരുന്നു. എഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ ജൂനിയറിലാണ് അവതാരകയായി നടി മുന്‍പ് എത്തിയിരുന്നത്.


Click it and Unblock the Notifications