നസ്‌റിയ തന്റെ തമിഴ്‌നായകന്മാരെ കുറിച്ച് പറയുന്നു

By Aswathi

മലയാളത്തില്‍ മാത്രമല്ല അഭിനയിച്ച മൂന്ന് സിനിമകളിലൂടെ തന്നെ തമിഴകത്തും തരംഗങ്ങള്‍ സൃഷ്ടിച്ച കൊച്ചു നായികയാണ് നസ്‌റിയ നസീം. നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച നേരമാണ് നസ്‌റിയയുടെ ആദ്യ തമിഴ് ചിത്രം. തമിഴിലും മലയാളത്തിലും ചിത്രീകരിച്ചതു കൊണ്ടും നടന്‍ മലയാളിയായതു കൊണ്ടും ആ ചിത്രം തമിഴ്-മലയാളം എന്ന രണ്ട് പട്ടികയിലും ഇടം പിടിക്കുന്നു.

നേരം എന്ന ചിത്രം ഒഴിച്ചു നിര്‍ത്തിയാല്‍ നസ്‌റിയ ആഭിനയിച്ച മൂന്ന് തമിഴ് ചിത്രങ്ങളിലും നായകന്മാരായെത്തിയത് മുന്‍ നിര താരങ്ങള്‍ തന്നെ. ഓരോ നായകന്മാരില്‍ നിന്നും പുതിയ കാര്യങ്ങളാണ് പഠിക്കാന്‍ കഴിഞ്ഞതെന്ന് നസ്‌റിയ പറയുന്നു. ആദ്യം അഭിനയിച്ച് പുറത്തിറങ്ങിയ നെയ്യാണ്ടിയില്‍ ധനുഷായിരുന്നു നായകന്‍.

Nazriya and her tamil heroes

വളരെ ഡൗണ്‍ടു എര്‍ത്താണ് ധനുഷ്. നമ്മള്‍ക്ക് പെര്‍ഫോം ചെയ്യാനുള്ള ഒരിടം അദ്ദേഹം തരും. സ്‌പോട്ടില്‍ എങ്ങനെ റിയാക്ട് ചെയ്യണം, എങ്ങനെ കൗണ്ടര്‍ കൊടുക്കണം എന്നൊക്കെ പഠിക്കാന്‍ കഴിഞ്ഞത് ധനുഷില്‍ നിന്നാണെന്ന് നസ്‌റിയ പറഞ്ഞു.

ജയ്‌ക്കൊപ്പം അഭിനയിച്ച തിരുമണം എന്നും നിക്കാഹ് എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. തമിഴില്‍ പിടിച്ചുനില്‍ക്കാന്‍ തമിഴ് പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. കുറച്ചെങ്കിലും തമിഴ് പഠിക്കാന്‍ കഴിഞ്ഞത് ജയ്ല്‍ നിന്നാണെത്രെ. ആര്യ ഭയങ്കര കോമഡിയാണെന്നാണ് നസ്‌റിയ പറയുന്നത്. രാജ റാണിയില്‍ ആര്യയുടെ കാമുകിയായിരുന്നു നസ്‌റിയ. ആര്യയുമായി താന്‍ നല്ല കൂട്ടായിരുന്നെന്നും നസ്‌റിയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X