»   » നയന്‍സിന് മുന്പ് ആര്യയെ പ്രണയിച്ചത് നസ്റിയ!

നയന്‍സിന് മുന്പ് ആര്യയെ പ്രണയിച്ചത് നസ്റിയ!

Posted By:
Subscribe to Filmibeat Malayalam
Nazriya
ചെന്നൈ: നയന്‍ താരയ്ക്ക് മുന്‍പ് ആര്യയെ സ്‌നേഹിച്ചത് നസ്‌റിയ നസീം ആണ്.നിവിന്‍ പോളിയേയും ധനുഷിനേയും സ്‌നേഹിച്ചതിനുശേഷം ഒരു മാറ്റത്തിനായാണ് നസ്‌റിയ ഇത്തവണ ആര്യയെ സ്‌നേഹിച്ചത്. യഥാര്‍ത്ഥ ജീവിതത്തിലെ കാര്യമല്ല ഈ പറഞ്ഞത്. ആര്യയും നയന്‍സും ഒന്നിക്കുന്ന 'രാജാ റാണി' എന്ന ചിത്രത്തിലാണ് ആര്യും നസ്‌റിയയും പ്രണയജോഡികളായി അഭിനയിച്ചത്.

ഇത് ആദ്യമായാണ് നസ്‌റിയ ആര്യയ്‌ക്കൊപ്പം അഭിനയിക്കുന്നത്. നിവിന്‍ പോളിയുടെ നായികയായും ധനുഷിനൊപ്പവുമെല്ലാം നസ്‌റിയ ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞു.നിവിന്‍റെ നായികയായി നസ്റിയ അഭിനയിച്ച 'നേരം' ഇപ്പോള്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്.

ആര്യയുടെ മുന്‍ കാമുകിയായ ഐ ടി പ്രൊഫഷണലിന്റെ വേഷമാണ് തനിക്ക് രാജാ റാണി എന്ന ചിത്രത്തില്‍ ഉള്ളതെന്ന് നസ്‌റിയ പ്രതികരിച്ചു. രാജ എന്ന ഭര്‍ത്താവിന്റേയും( ആര്യ) റാണി എന്ന ഭാര്യ ( നയന്‍താര) യുടെയും കഥയാണ് ചിത്രം പറയുന്നത്.

ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം നയന്‍താര വീണ്ടൂം അഭിനയിച്ച തമിഴ് ചിത്രം എന്ന സവിശേഷത കൂടി രാജാ റാണിക്ക് ഉണ്ട്. ശങ്കറിന്റെ സഹായിയായരുന്ന ആറ്റ്‌ലീ കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയുമായി ചേര്‍ന്ന് എ. ആര്‍ മുരുഗദോസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സത്യരാജ്, സന്താനം, സത്യന്‍, മിഷാ ഘോഷാല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ജയ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടിരിയ്ക്കുന്നത്.

English summary
Actress Nazriya Nazim's career is on an upswing. After romancing Nivin Pauly and Dhanush, she has now been paired opposite another leading star, Arya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam