TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
നസ്റിയയുടെ നിക്കാഹിന് ലക്ഷ്മി മേനോന്റെ ജിഗര്‍ത്താണ്ട
ജനനി അയ്യര്‍, സ്വാതി റെഡ്ഡി, ആന്‍ഡ്രിയ ജെര്‍മിയ...മലയാളത്തിലുള്ളതെല്ലാം തെന്നിന്ത്യന്‍ താരങ്ങള്‍. നയന്‍താര, നസ്റിയ നസീം, അമല പോള്‍, ലക്ഷ്മി മേനോന് അങ്ങനെ തമിഴകത്തുള്ളതെല്ലാം മലയാളി നടിമാരും. കേരളത്തിലേതൊന്നും പറ്റാഞ്ഞിട്ടാണോ എന്തോ മലയാളി നടിമാരായ നസ്റിയ നസീമും ലക്ഷ്മി മേനോനും കോളിവുഡില്‍ പോയി ഏറ്റുമുട്ടുന്നത്.
നസ്റിയ നസീം നായികയായ തിരുമണം എന്നും നിക്കാഹ് എന്ന ചിത്രവും ലക്ഷ്മി മേനോന് നായികയാകുന്ന ജിഗര്ത്താണ്ടയും തിയേറ്ററിലെത്തുന്നത് ഒരുമിച്ചാണ്. പലകാരണങ്ങള്‍ക്കൊണ്ടും റിലീസ് മാറ്റിവച്ച രണ്ടു ചിത്രങ്ങളും ഒടുവില്‍ ഒന്നിച്ചാണ് തിയേറ്ററിലെത്തുന്നത്.

നവാഗതനായ അനീസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്റിയയുടെ നായകനായി എത്തുന്നത് ജയ് യാണ്. രാജറാണിയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. വിവാദമായ നയ്യാണ്ടിയക്ക് ശേഷം നസ്റിയയുടേതായി തമിഴകത്തെത്തുന്ന ചിത്രമെന്നതാണ് മറ്റൊരു പ്രത്യേകത.
ഇന്ത്യയിലെ വിവധ മതത്തിലും ദേശത്തിലും പെട്ട വിവാഹമാണ് ചിത്രത്തിന്റെ പ്രമേയം. ഗബ്രിയല് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ പാട്ടുകളും ഇതിനോടകം ഹിറ്റാണ്. മനോഹരമായ ഒരു പ്രണയകഥയാണ് തിരുമണം എന്നും നിക്കഹ്.
പിസ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രമാണ് ജിഗര്‍ത്താണ്ട. കാര്‍ത്തിക് സുബ്ബരാജ് തന്നെ കഥയും തിരക്കഥയും ഒരുക്കിയ ചിത്രത്തില്‍ സിദ്ധാര്‍ത്ഥാണ് നായകന്. പ്രതാപ് പോത്തനും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.