»   » നെറ്റിയില്‍ ഒരു ചുംബനം നല്‍കി ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാമിലേക്ക് ക്ഷണിച്ച് നസ്‌റിയ!!

നെറ്റിയില്‍ ഒരു ചുംബനം നല്‍കി ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാമിലേക്ക് ക്ഷണിച്ച് നസ്‌റിയ!!

Posted By: Aswini P
Subscribe to Filmibeat Malayalam

ഫേസ്ബുക്കും ട്വിറ്ററും എല്ലാം ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനാണ്. ഇന്‍സ്റ്റഗ്രാമാണ് ഇപ്പോഴത്തെ ട്രെന്റ്. സെലിബ്രിറ്റികളും ട്വിറ്ററും ഫേസ്ബുക്കും വിട്ട് ഇന്‍സ്റ്റഗ്രാമിലേക്ക് ചേക്കേറിയിരിയ്ക്കുന്നു.

ഫേസ്ബുക്കിലും ട്വിറ്ററിലും റെക്കോഡ് ഫോളോവേഴ്‌സിനെ നേടിയ നസ്‌റിയ നേരത്തെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവ് ഫഹദ് ഫാസിലിനെയും ഇന്‍സ്റ്റാഗ്രാമിലേക്ക് സ്വാഗതം ചെയ്ത് നസ്‌റിയ.

നസ്റിയ സ്വാഗതം ചെയ്തു

ഫഹദിന്റെ നെറ്റിയില്‍ ചുംബിയ്ക്കുന്ന സെല്‍ഫി ചിത്രത്തിനൊപ്പമാണ് നസ്‌റിയ ഫഹദിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിന്റെ ലിങ്ക് ഷെയര്‍ ചെയ്തത്. ഷെയര്‍ ചെയ്തത് നസ്‌റിയ ആയത് കൊണ്ട് തന്നെ ഫഹദിന്റെ പേജ് പെട്ടന്ന് ക്ലിക്കാകുകയും ചെയ്തു.

നസ്റിയയ്ക്ക് പിന്നാലെ

ഒരു മില്യണിലധികം ആളുകള്‍ നസ്‌റിയയെ ഫോളോ ചെയ്യുമ്പോള്‍ നസ്‌റിയ ഫോളോ ചെയ്യുന്നത് ഒരേ ഒരാളെ മാത്രമാണ്... ഫഹദ് ഫാസില്‍!!

ഫഹദിന് പിന്നാലെ

എണ്‍പതിനായിരത്തിലധികം ആളുകള്‍ ഫഹദിനെ ഇപ്പോള്‍ ഫോളോ ചെയ്യുന്നുണ്ട്. ഫഹദ് ഫോളോ ചെയ്യുന്നത് ഭാര്യ നസ്‌റിയയെ മാത്രമാണ്.

ഫഹദ് സജീവമായോ..

ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ മാത്രമാണ് ഫഹദ് തന്റെ ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്തത്. ആ ഫോട്ടോയ്ക്ക് ഇതിനോടകം നാലായിരത്തിലധികം ലൈക്കുകളും നാല്‍പത് കമന്റുകളും വന്നു കഴിഞ്ഞു.

English summary
Nazriya Nazim welcoming Fahadh Faasil to instagram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X