കാവ്യയ്ക്ക് ആശംസകളുമായി നസ്‌റിയ നസീം
കാവ്യമാധവന്റെ പുതിയ ബിസിനസ് സംരംഭത്തിന് ആശംസകളുമായി സിനിമാ രംഗത്തു നിന്ന് പ്രമുഖരെല്ലാം എത്തുന്നു. പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മമ്മൂട്ടിയും തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ കാവ്യയ്ക്ക് ആശംസകളുമായി ഒരു ചെറിയ കാലയളവുകൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നസ്‌റിയ നസീമും. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നസ്‌റിയ കാവ്യയുടെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാരത്തിന് ആശംസകളറിയിച്ചത്.
Laksyah....:) by Kavya Madhavan ...all the best Chechi www.laksyah.com
Posted by Nazriya Nazim on Monday, June 29, 2015

ഇന്നലെ (28-06-2015) തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയും കാവ്യയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. കാവ്യയ്ക്ക് സൂര്യ ആശംസകളറയിക്കുന്ന വീഡിയോ കാവ്യയുടെ ആരാധകര്‍ക്കിടയില്‍ തരംഗമായി.
ഇക്കഴിഞ്ഞ 27നാണ് കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര ബിസിനസിന്റെ ലോഞ്ചിങ് നടന്നത്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള എന്തും ലഭിയ്ക്കുന്ന ഓണ്‍ലൈന്‍ ഷോപാണ് കാവ്യയുടെ ലക്ഷ്യ ഡോട്ട് കോം.


Click it and Unblock the Notifications