For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നസ്‌റിയ നസീം പുതിയ കുടുംബത്തിനൊപ്പം

  By Aswathi
  |

  സിനിമാ വിശേഷങ്ങള്‍ എന്ന് പറയുമ്പോള്‍ അതില്‍ താരങ്ങളുടെ വിശേഷങ്ങളും പെടുമല്ലോ. നസ്‌റിയ നസീമിന്റെയും ഫഹദ് ഫാസിലിന്റെയും വിവഹവും തുടര്‍ന്നുള്ള ചടങ്ങുകള്‍ വാര്‍ത്തകളാകുന്നതും അത്തരത്തിലാണ്.

  ഇപ്പോള്‍ വിഷയം നസ്‌റിയ ഫേസ്ബുക്കില്‍ പോസ്റ്റിയ പുതിയ ഫോട്ടോയാണ്. മുമ്പ് പുതിയ സിനിമകളിലെയും ഫോട്ടോഷൂട്ടുകളിലെയും നസ്‌റിയയുടെ വ്യത്യസ്തവും മനോഹരവുമായ ഫോട്ടോകളാണ് താരത്തിന്റെ ഫേസ്ബുക്കില്‍ നിറഞ്ഞു നിന്നിരുന്നത്. ഓരോ ഫോട്ടോയ്ക്ക് താഴെയും ലൈക്കുകളും കമന്റുകളും വന്നു കുമിയും.

  nazriya-and-family

  ഇപ്പോള്‍ നസ്‌റിയയ്ക്ക് പുതിയ ചിത്രങ്ങളുടെയോ ഫോട്ടോഷൂട്ടുകളുടെയോ വിശേഷങ്ങള്‍ പറയാനില്ല. പകരം പുതിയ കുടുംബത്തിന്റെ വിശേഷങ്ങളാണ്. ഫാസില്‍ കുടുംബത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോകളാണ് ഇപ്പോള്‍ നസ്‌റിയയുടെ പുതിയ പോസ്റ്റുകള്‍ മുഴുവന്‍.

  നസ്‌റിയ ഒടുവില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് മുകളില്‍ കാണുന്നത്. ഫാസില്‍, ഭാര്യ റൂസിന, പെണ്‍മക്കളായ അഹമ്മദ, ഫാത്തിമ, അവരുടെ ഭര്‍ത്താക്കന്മാര്‍, അവരിലൊരാളുടെ കുട്ടി, യുവനടനും കുടുംബത്തിലെ അവസാന കണ്ണിയുമായ ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവര്‍ക്കൊപ്പം ഫഹദും നസ്‌റിയയും ഇരിക്കുന്നകത് കാണാം.

  642 പേരാണ് നസ്‌റിയ പുതിയ കുടുംബത്തിനൊപ്പം നില്‍ക്കുന്ന ഈ ഫോട്ടോ ഷെയര്‍ ചെയ്തത്. 64,298 ലൈക്കുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.

  English summary
  Nazriya Nazim with Her new Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X