നസ്‌റിയയും നിവിനും തമിഴിലെ മികച്ച പുതുമുഖങ്ങള്‍
നേരം എന്ന ചിത്രത്തിലൂടെ പോയ വര്‍ഷത്തെ മികച്ച ഓണ്‍സ്‌ക്രീന്‍ താര ജോഡികളായിരുന്നു നിവിന്‍ പോളിയും നസ്‌റിയ നസീമും. തമിഴിലെത്തിയപ്പോള്‍ ഇരുവരും മികച്ച പുതുമുഖ താരങ്ങളായി.
61-ാം ഫിലിം ഫെയര്‍ പുരസ്‌കാരത്തില്‍ കോളിവുഡിലെ മികച്ച പുതുമുഖ താരങ്ങളായി തിരഞ്ഞെടുത്തത് നസ്‌റിയ നസീമിനെയും നിവിന്‍ പോളിയെയുമാണ്. നേരം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത സിനിമ ഒരേസമയമാണ് തമിഴിലും മലയാളത്തിലും റിലീസ് ചെയ്തത്.

നേരത്തിന് ശേഷം നസ്‌റിയയ്ക്ക് തമിഴില്‍ നിന്ന് ധാരാളം അവസരങ്ങള്‍വന്നു. രാജാറാണി എന്ന ചിത്രത്തിലൂടെ മികച്ച വിജയം കൊയ്യാന്‍ കഴിഞ്ഞെങ്കിലും നെയ്യാണ്ടിയെ ചൊല്ലി അല്പം വിവാദമുണ്ടാക്കി എന്നല്ലാതെ ചിത്രം വിജയ്ച്ചിരുന്നില്ല. ധനുഷായിരുന്നു ചിത്രത്തിലെ നായകന്‍.
ദുല്‍ഖര്‍ സല്‍മാന്റെ കോളിവുഡ് അരങ്ങേറ്റമായ 'വായ് മൂടി പേസുവോം' എന്ന ചിത്രത്തിലും നായിക നസ്‌റിയ തന്നെയായിരുന്നു. ഇപ്പോള്‍ ജയ്‌ക്കൊപ്പം അഭിനയിച്ച തിരുമണം എന്നും നിക്കാഹ് എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.
പക്ഷെ, നേരത്തിന് ശേഷം നിവിന്‍ തമിഴിലേക്ക് നോക്കിയിരുന്നില്ല. മലയാളത്തില്‍ തന്നെ ഒന്നിനു പിറകെ ഒന്നൊന്നായി വിജയങ്ങള്‍ മാത്രം നേടി. നേരത്തിന്റെ വിജയത്തിനു ശേഷം ഓംശാന്തി ഓശാന എന്ന ചിത്രത്തിലും മലയാളത്തില്‍ ഇരുവരും വീണ്ടും ജോഡിചേര്‍ന്നു.


Click it and Unblock the Notifications