ഫഹദിന്റെ നായികയാകാന്‍ നസ്‌റിയ ഇല്ല
ആഗ്‌സറ്റ് 21ന് നസ്‌റിയ നസീം ഫഹദ് ഫാസിലിന്റേത് മാത്രമാകും. വിവാഹം ഉറപ്പിച്ചതാണ്. എന്നാല്‍ വിവാഹത്തിന് മുമ്പ് ഫഹദിന്റെ നായികയാകാന്‍ നസ്‌റിയ ഇല്ല. അതുകൊണ്ടാണോ എന്തോ, ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് നസ്‌റിയ തന്നെ അറിയിച്ചിരിക്കുയാണ്.
ഫഹദ് ഫാസിലിനെ നായകനാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന മണിരത്‌നം എന്ന ചിത്രത്തിലാണ് നസ്‌റിയ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞത്. വിവാഹത്തിന് ശേഷം അഭിനയിക്കുന്ന കാര്യം പിന്നീട് മാത്രമെ തീരുമാനിക്കൂ എന്നാണ് നസ്‌റിയ പറയുന്നത്. നസ്‌റിയ അഭിനയിക്കുന്നതിലോ തുടര്‍ന്ന് പഠിക്കുന്നതിലോ ഒരുതടസ്സവുമില്ലെന്ന് വിവാഹ നിശ്ചയദിവസം മാധ്യങ്ങളുടെ ചോദ്യത്തിന് ഫഹദ് സമ്മതം നല്‍കിയിരുന്നു. ഇനി ഏതായാലും അഭിനയിക്കണോ വേണ്ടയോ എന്ന തീരുമാനം നസ്‌റിയയുടെ കയ്യിലാണ്.

അതേ സമയം നസ്‌റിയ പിന്മാറിയ സാഹചര്യത്തില്‍ ചിത്രത്തില്‍ ഫഹദിന്റെ നായികയായി മറ്റൊരു താരത്തെ കണ്ടെത്താന്‍ സംവിധായകന്‍ ശ്രമം തുടങ്ങി. അനില്‍ നാരായണനും അജിത്ത് സി ലോകേഷും ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രം കോമഡിയ്ക്ക് പ്രധാന്യം നല്‍കിയാണ് ഒരുക്കുന്നത്. മൂന്നാറില്‍ നിന്ന് മറയൂരിലേക്ക് നായകനും നായികയും യാത്ര ചെയ്യുന്നതിലൂടെയാണ് കഥ വികസിക്കുന്നത്. ജൂണ്‍ മാസത്തോടു കൂടി ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലാണ് ഫഹദും നസ്‌റിയയും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. യുവതാരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തില്‍ ഇവരെ കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നിത്യാ മോനോന്‍, ഇഷ തല്‍വാര്‍ തുടങ്ങിയവരും അഭിയിക്കുന്നുണ്ട്.


Click it and Unblock the Notifications