ഫഹദിനൊപ്പം നസ്രിയയുടെ ലോക്കറ്റില്‍ ഓറിയോയും! ചിത്രം ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. അടുത്തിടെ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് എന്ന ചിത്രത്തില്‍ ഇവര്‍ ഒരുമിച്ച് എത്തിയിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിന് പിന്നാലെയാണ് ഫഹദിന്റെ നായികയായി നസ്രിയ വീണ്ടുമെത്തിയത്.

nazriya-family

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് ഇരുവരും. തങ്ങളുടെ പുതിയ ചിത്രങ്ങളെല്ലാം ഫഹദും നസ്രിയയും സമൂഹ മാധ്യമങ്ങളിലെ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. ചിത്രങ്ങളില്‍ ഇരുവര്‍ക്കുമൊപ്പം വളര്‍ത്തു നായ ഓറിയോയും ഇടംപിടിക്കാറുണ്ട്. കുഞ്ഞിനെ പോലെയാണ് ഓറിയോയെ നസ്രിയ പരിപാലിക്കാറുളളത്.

ഓറിയോയുടെ പുതിയ വിശേഷങ്ങളെല്ലാം നടി പങ്കുവെക്കാറുണ്ട്. ഫഹദ് തന്ന ഗിഫ്‌റ്റെന്നാണ് നസ്രിയ ഓറിയോയെക്കുറിച്ച് പറയാറുളളത്. ഇന്‍സ്റ്റഗ്രാമില്‍ എറ്റവുമൊടുവിലായി നസ്രിയ പങ്കുവെച്ചൊരു ചിത്രം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. നസ്രിയയുടെ ലോക്കറ്റിന്റെ ചിത്രമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ലോക്കറ്റില്‍ നസ്രിയയുടെയും ഫഹദിന്റെയും പേരിനൊപ്പം ഓറിയോയുടെ പേരും കാണാം. സിനിമാ സെറ്റുകളില്‍ പോവുമ്പോഴും ഓറിയോയെ നസ്രിയ ഒപ്പം കൂട്ടാറുണ്ട്.

Read more about: fahadh faasil nazriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X