ഫഹദിനൊപ്പമുളള പുതിയ ചിത്രവുമായി നസ്രിയ! ഹാപ്പി കപ്പിള്‍സെന്ന് ആരാധകര്‍

By Midhun Raj

മലയാളത്തില്‍ ആരാധകര്‍ ഏറെയുളള താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹ ശേഷമുളള ഇവരുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫഹദും നസ്രിയയും പങ്കുവെക്കാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെ നസ്രിയ പങ്കുവെച്ച പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഫഹദിനൊപ്പമുളള ഒരു ചിത്രം തന്നെയാണ് ഇത്തവണയും നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

fahadh faasil-nazriya nazim

നസ്രിയയുടെ പോസ്റ്റിന് താഴെ ലൈക്കും കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. ഹാപ്പി കപ്പിള്‍സ് എന്നാണ് ആരാധകരില്‍ ഒരാള്‍ നസ്രിയയുടെ പുതിയ ചിത്രത്തിന് താഴെയായി കമന്റ് ചെയതിരിക്കുന്നത്. അതേസമയം ഒരിടവേളയ്ക്കു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച ട്രാന്‍സ് റിലീസിങ്ങിനൊരുങ്ങുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു.

അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ അടുത്ത വര്‍ഷമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തും സജീവമാണ് താരജോഡികള്‍. ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ച കുമ്പളങ്ങി നൈറ്റ്‌സ് ഇക്കൊല്ലത്തെ വലിയ വിജയചിത്രങ്ങളിലൊന്നായി മാറിയിരുന്നു.

Read more about: fahadh faasil nazriya nazim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X