ഫഹദ് ഫാസിലിന്റെ കിടിലന്‍ ചിത്രവുമായി നസ്രിയ! പൊളിച്ചെന്ന് ആരാധകര്‍
മലയാളികള്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തില്‍ ജോഡികളായതിന് പിന്നാലെയാണ് ഇരുവരും ജീവിതത്തിലും ഒരുമിച്ചത്. ഫഹദിന്റെയും നസ്രിയയുടെതുമായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വിവാഹ ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തിയത്.
അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ തിരിച്ചുവരവ്. സിനിമ വിജയമായതിന് പിന്നാലെ ഫഹദിനൊപ്പമുളള ട്രാന്‍സ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു രണ്ട് പേരും കാഴ്ചവെച്ചത്.

ഫഹദ് സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവല്ലെങ്കിലും നസ്രിയ വിശേഷങ്ങളെല്ലാം പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്. ഫഹദിനൊപ്പമുളള നസ്രിയയുടെ മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നസ്രിയയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോക് ഡൗണ്‍ കാലത്ത് ഫഹദിന്റെ പുതിയൊരു ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.

എങ്ങോട്ടോ നോക്കിയിരിക്കുന്ന ഫഹദിന്റെ ഒരു ചിത്രമാണ് വന്നിരിക്കുന്നത്. ആ കണ്ണുകള്‍ എന്ന അടിക്കുറിപ്പോടെയാണ് ഫഹദിന്റെ പുതിയ ചിത്രം നസ്രിയ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. നസ്രിയയുടെ ചിത്രത്തെ അഭിനന്ദിച്ച് ഫഹദിന്റെ അനിയനും നടനുമായ ഫര്‍ഹാന്‍ ഫാസിലും എത്തിയിരുന്നു, അമ്പോ ഗുഡ് ഷോട്ട് എന്നാണ് ഫര്‍ഹാന്‍ ഫാസില്‍ ഫഹദിന്റെ പുതിയ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.

ഫഹദ് ഫാസിലുമായുളള വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന താരമാണ് നസ്രിയ. ഒരിടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തിയത്. കൂടെയില്‍ ശക്തമാര്‍ന്ന ഒരു കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഹിറ്റ് ചിത്രത്തിന് പിന്നാലെ നിര്‍മ്മാതാവായും നസ്രിയ മലയാളത്തില്‍ തിളങ്ങിയിരുന്നു.

ഫഹദിനൊപ്പമാണ് നടി സിനിമകള്‍ നിര്‍മ്മിച്ചത്. കൂടെയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടുമെത്തിയത്. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദും നസ്രിയയും വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു ട്രാന്‍സ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലും പാട്ടുകളിലുമെല്ലാം നടിയും തിളങ്ങിയിരുന്നു. മലയാളത്തില്‍ അഭിനയത്തിന് പുറമെ അവതാരകയായും ഗായികയായും തിളങ്ങിയ താരമാണ് നസ്രിയ.

ബാലതാരമായി തുടക്കം കുറിച്ച താരം പിന്നീട് നായികാ വേഷങ്ങളിലും തിളങ്ങുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ താരമാണ് നസ്രിയ. ഫഹദിന്റെ ചിത്രങ്ങള്‍ക്ക് പുറമെ വളര്‍ത്തുനായ ആയ ഓറിയോയുടെ ചിത്രങ്ങളും നസ്രിയ പങ്കുവെക്കാറുണ്ട്. നസ്രിയയ്ക്കും ഫഹദിനും പുറമെ ഓറിയോയും സോഷ്യല്‍ മീഡിയയിലെ താരമാണ്.


Click it and Unblock the Notifications