പൃഥ്വിയും നസ്രിയയും തുറന്നുപറഞ്ഞു, എല്ലാം പരിഹരിക്കപ്പെടണം, നല്ല മാറ്റത്തിന് വഴിതെളിയട്ടെ!

പൃഥ്വിരാജും നസ്രിയയുമാണ് ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. ബാലതാരമായി സിനിമയിലേക്കെത്തിയ നസ്രിയ വിവാഹ ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ സഹോദരിയായാണ് താരമെത്തിയത്. തിരിച്ചുവരവില്‍ അസാമാന്യ അഭിനയമികവാണ് താരം പുറത്തെടുത്തിട്ടുള്ളത്. ജോഷ്വയും ജെന്നിയുമൊക്കെ ഇപ്പോള്‍ പ്രേക്ഷകരുടേത് കൂടിയായി മാറിയിരിക്കുകയാണ്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.


താരസംഘടനയായ എഎംഎംഎയും ഡബ്ലുസിസുമായുള്ള വിവാദങ്ങളും വിമര്‍ശനങ്ങളും ഇപ്പോഴും അരങ്ങുതകര്‍ക്കുന്നുണ്ട്. അതിനിടയിലാണ് പൃഥ്വിരാജും നസ്രിയയും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് പൃഥ്വിരാജ് കാര്യങ്ങള്‍ വിശദീകരിച്ചത്. നസ്രിയയും ഈ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന വിവാദത്തെക്കുറിച്ച് ഇവര്‍ പറഞ്ഞതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

നല്ല മാറ്റമാണെന്ന് നസ്രിയ

നല്ല മാറ്റമാണെന്ന് നസ്രിയ

സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി സ്ത്രീകള്‍ സംസാരിച്ച് തുടങ്ങിയത് നല്ല മാറ്റമാണെന്ന് നസ്രിയ പറയുന്നു. എഎംഎംഎയിലോ ഡബ്ലുസിസിയിലോ ആവട്ടെ സ്ത്രീകള്‍ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കട്ടെ, അത് നല്ല മാറ്റമാണെന്നും വിഷയങ്ങളെല്ലാം പരിഹരിക്കപ്പെടേണ്ടതാണെന്നും താരം പറയുന്നു. നാളുകള്‍ക്കൊടുവിലാണ് ഈ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കി താരം രംഗത്തെത്തിയിട്ടുള്ളത്.

ധീരമാണെന്ന് വിശേഷിപ്പിക്കുന്നതില്‍ കാര്യമില്ല

ധീരമാണെന്ന് വിശേഷിപ്പിക്കുന്നതില്‍ കാര്യമില്ല

പൃഥ്വിരാജിന്റെ സമീപനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയും കൈയ്യടിയും ലഭിക്കാറുണ്ട്. ഏത് വിഷയത്തിലായാലും ആര്‍ജ്ജവത്തോടെ തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് ഈ താരം. അത് തന്നെയാണ് താരത്തെ യുവസൂപ്പര്‍ സ്റ്റാറാക്കി മാറ്റിയത്. സിനിമയില്‍ മാത്രമല്ല മറ്റ് സമകാലിക വിഷയങ്ങളെക്കുറിച്ചും താരം കൃത്യമായി നിലപാട് വ്യക്തമാക്കാറുണ്ട്. തനിക്ക് തോന്നിയ കാര്യങ്ങള്‍ താന്‍ തുറന്നുപറഞ്ഞു. അത് ധീരമെന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും താരം പറയുന്നു.

നമ്മുടെ ടീമിനെ ആശ്രയിച്ചിരിക്കും

നമ്മുടെ ടീമിനെ ആശ്രയിച്ചിരിക്കും

സിനിമയില്‍ മുഴുവനും പ്രശ്‌നങ്ങളില്ല. എല്ലാ പ്രശ്‌നങ്ങളെയും സാമാന്യവല്‍ക്കരിക്കുന്നത് ശരിയായ രീതിയല്ല. ഒരു സ്ത്രീ പോലും ഇക്കാര്യത്തില്‍ പരാതി പറയുന്നത് താന്‍ കേട്ടിട്ടില്ല. മലായാള സിനിമയില്‍ എല്ലായിടത്തും പ്രശ്‌നമില്ലെന്നും താരം പറയുന്നു. നമ്മള്‍ ജോലി ചെയ്യുന്ന ടീമിനെ ആശ്രയിച്ചിരിക്കും മറ്റ് കാര്യങ്ങളെന്നും താരം പറയുന്നു.

പൃഥ്വിരാജിന്റെ നിലപാടുകള്‍

പൃഥ്വിരാജിന്റെ നിലപാടുകള്‍

ഏറ്റെടുക്കുന്ന സിനിമകളില്‍ പലും പൃഥ്വിരാജിന്റെ നിലപാട് വ്യക്തമാവാറുണ്ട്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കി താരം രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് സ്ത്രീവിരുദ്ധതയുള്ള ചിത്രങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്നും അത്തരം സംഭാഷണങ്ങള്‍ ഇനി പറയില്ലെന്നും താരം വ്യക്തമാക്കിയത്.

സജീവമാവാനൊരുങ്ങി നസ്രിയ?

സജീവമാവാനൊരുങ്ങി നസ്രിയ?

വിവാഹ ശേഷം നസ്രിയ വീണ്ടും സിനിമയില്‍ സജീവമായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. വിവാഹ ശേഷം സിനിമയോട് ബൈ പറയുന്ന പതിവ് ശൈലി തന്നെയാണോ നസ്രിയയും പിന്തുടരുന്നതെന്ന സംശയം നേരത്തെ തന്നെ ആരാധകര്‍ക്കുണ്ടായിരുന്നു. മികച്ച കഥാപാത്രത്തെ ലഭിച്ചാല്‍ താരം തിരിച്ചെത്തുമെന്ന് ഫഹദും വ്യക്തമാക്കിയിരുന്നു. ഇടവേള അവസാനിപ്പിച്ച് താരം തിരിച്ചെത്തിയതോടെ ഇനി സജീവമാവുമോയെന്നും ആരാധകര്‍ ചോദിച്ചിട്ടുണ്ട്.

ഫഹദിനൊപ്പമുള്ള സിനിമ

ഫഹദിനൊപ്പമുള്ള സിനിമ

ഫഹദ് ഫാസിലിനൊപ്പമുള്ള സിനിമയില്‍ നായികയായി നസ്രിയ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തുവരുന്നു. ഇക്കാര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തമിഴകത്തെ തുടക്കത്തില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത ഫഹദ് വീണ്ടും തമിഴില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്.

മലയാളക്കര ഏറ്റെടുത്തു

മലയാളക്കര ഏറ്റെടുത്തു

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ കൂടെയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സോഫീസിലും ഇത് പ്രതിഫലിക്കുന്നുണ്ട്. അഞ്ജലി മേനോന്‍ ചിത്രത്തിന് ലഭിക്കുന്ന പതിവ് സ്വീകാര്യത തന്നെയാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ആരാധകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X