Nazriya: പൃഥ്വിരാജിനും സുപ്രിയയ്ക്കും പിന്നാലെ ഫഹദും നസ്രിയയും! താരദമ്പതികളുടെ കൂട്ടുകെട്ട് വീണ്ടും

Recommended Video

പുതിയ ചുവടുവെയ്പുമായി നസ്രിയ | filmibeat Malayalam

നസ്രിയയുടെ തിരിച്ച് വരവ് ആരാധകര്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. പൃഥ്വിരാജ് പാര്‍വ്വതി കൂട്ടുകെട്ടിലെത്തുന്ന അഞ്ജലി മേനോന്റെ സിനിമയിലാണ് നസ്രിയ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നസ്രിയ നിര്‍മാണത്തിലേക്ക് കൂടി ചുവട് വെക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാവുന്നു എന്നതായിരുന്നു മറ്റൊരു പ്രത്യേകത.

പൃഥ്വിരാജും ഭാര്യ സുപ്രിയയും കൂടി പുതിയ നിര്‍മാണ കമ്പിനി തുടങ്ങിയതിന് പിന്നാലെയാണ് നസ്രിയുടെ ചുവടുവെപ്പ്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് നസ്രിയ നിര്‍മാണത്തിലേക്ക് കൂടി അരങ്ങേറ്റം നടത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്.

നസ്രിയയുടെ നിര്‍മാണം

നസ്രിയയുടെ നിര്‍മാണം

മലയാള സിനിമയിലെ ക്യൂട്ട് സുന്ദരിയായ നസ്രിയയ്ക്ക് ആരാധകര്‍ ഒരുപാടാണ്. സോഷ്യല്‍ മീഡിയയിലൂടെ വളരെയധികം ആളുകളാണ് നസ്രിയയെ പിന്തുടരുന്നത്. വിവാഹശേഷം സിനിമയിലേക്ക് തിരിച്ച് വന്ന നസ്രിയ ഇപ്പോള്‍ നിര്‍മാതാവിന്റെ വേഷം കൂടി അലങ്കരിക്കുകയാണ്. സംവിധായകന്‍ അമല്‍ നീരദിന്റെ കീഴിലുള്ള എഎന്‍പി പ്രൊഡക്ഷന്‍സും ഫഹദ് ഫാസിലിന്റെ കീഴിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് തങ്ങളുടെ പുതിയ പ്രൊഡക്ഷന്‍ ഹൗസിനെ കുറിച്ച് പറഞ്ഞത്. പിന്നാലെയാണ് നസ്രിയുടെ വാര്‍ത്തയും വന്നത്.

 ചിത്രീകരണം ആരംഭിച്ചു

ചിത്രീകരണം ആരംഭിച്ചു

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിക്കുന്നത്. 2014 ല്‍ റിലീസിനെത്തിയ ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയായിരുന്നു കൂട്ടുകെട്ടിലെത്തിയ അവസാന സിനിമ. പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. വാഗമണ്ണില്‍ നിന്നുമാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. ഒറ്റ ഷെഡ്യൂളില്‍ വാഗമണ്ണില്‍ നിന്ന് തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള പദ്ധതികളാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇനിയും പേര് പോലും ഇടാത്ത സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. എല്ലാം രഹസ്യമായി തന്നെയാണ് സൂക്ഷിച്ചിരിക്കുകയാണ്.

മറ്റ് അണിയറ പ്രവര്‍ത്തകര്‍

മറ്റ് അണിയറ പ്രവര്‍ത്തകര്‍

അമല്‍ നീരദ് സംവിധാനം ചെയ്യുന്നു, നസ്രിയ നിര്‍മ്മിക്കുന്നു. ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാവുമ്പോള്‍ മായാനദിയ്ക്ക് ശേഷം ഐശ്വര്യ ലക്ഷ്മിയായിരിക്കും ഫഹദിന്റെ നായികയായി അഭിനയിക്കുന്നത്. ഇത്രയുമാണ് സിനിമയിലെ അണിയറ വിശേഷങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സിനിമയില്‍ താടി നീട്ടി വളര്‍ത്തി സ്റ്റൈലിഷ് ലുക്കിലാണ് ഫഹദ് അഭിനയിക്കുന്നതെന്നാണ് സൂചന. പറവയുടെ ഛായഗ്രാഹകനായിരുന്ന ലിറ്റില്‍ സ്വയമ്പാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഫഹദിന്റെ സിനിമ പൂര്‍ത്തിയാക്കിയിട്ടാണ് മമ്മൂട്ടിയെ നായകനാക്കിയുള്ള ബിലാല്‍ നിര്‍മ്മിക്കുന്നത്. അതിനാല്‍ രണ്ട് സിനിമകള്‍ക്ക് വേണ്ടിയും ആരാധകര്‍ കാത്തിരിക്കുകയാണ്.

ട്രാന്‍സ്

ട്രാന്‍സ്

ഫഹദിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ട്രാന്‍സ്. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമയുടെ അവസാന ഷെഡ്യൂളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. സിനിമയ്ക്ക് ക്യാമറ കൈകാര്യം ചെയ്യുന്നത് അമല്‍ നീരദാണ്. പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിനാല്‍ അത് പൂര്‍ത്തിയായതിന് ശേഷമായിരിക്കും ട്രാന്‍സിന്റെ ഷെഡ്യൂള്‍ ആരംഭിക്കുന്നത്. ട്രാന്‍സിലും താടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പിലാണ് ഫഹദ് അഭിനയിക്കുന്നത്. സിനിമയില്‍ നിന്നും ഫഹദിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരുന്നു. ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

നസ്രിയയുടെ സിനിമ

നസ്രിയയുടെ സിനിമ

ഫഹദുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയ ഈ വര്‍ഷമാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. അഞ്ജലി മേമോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയിസിലായിരുന്നു നസ്രിയ അവസാനമായി അഭിനയിച്ചത്. മടങ്ങി വരവും അഞ്ജലിയ്‌ക്കൊപ്പം തന്നെയാണ്. പൃഥ്വിരാജ്, പാര്‍വ്വതി, നസ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് അഞ്ജലി മേനോന്‍ സിനിമ സംവിധാനം ചെയ്യുന്നത്. ഇനിയും പേരിടാത്ത അഞ്ജലിയുടെ സിനിമയെ കുറിച്ചും കൂടുതല്‍ വിവരങ്ങളില്ല. ഈ സിനിമയെ കുറിച്ചുള്ള വിശേഷങ്ങളും അതീവ രഹസ്യമായി തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

'എന്റെ സ്വന്തം കാര്യം'എന്ന ഹ്രസ്യചിത്രത്തിലൂടെ ശ്രദ്ധേയനായ ആദര്‍ശ് സുകുമാരനും സിനിമയുടെ ഭാഗമാവുന്നുണ്ട്. ഫേസ്ബുക്കിലൂടെ സിനിമയെ കുറിച്ച് ആദര്‍ശ് പറയുന്നതിങ്ങനെ... അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഫഹദ് ഫാസില്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിച്ച് മലയാള സിനിമയുടെ സ്‌റ്റൈലിഷ് സംവിധായകന്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍,ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായിക നായകന്മാര്‍ ആകുന്ന ഏറ്റവും പുതിയ ചിത്രം ഇന്ന് വാഗമണ്ണില്‍ ഷൂട്ടിംഗ് ആരംഭിച്ചു.. സിനിമ നെഞ്ചിലെറ്റിയ 'ഈ ഞാനും അതില്‍ ഒരു ഭാഗമാകുന്നു'... എന്റെ രണ്ടാമത് ചിത്രം. സ്വപ്നങ്ങള്‍ക്കും മുകളില്‍ മറ്റേതൊരു ശക്തി താങ്ങായ് നില്‍ക്കുന്ന പോലെ... രണ്ടും വര്‍ഷങ്ങള്‍ക്കിപ്പുറം അന്ന് കനേഡിയന്‍ ബ്ലാക്ക് എന്ന കൊച്ചു ചിത്രം വാഗമണ്ണില്‍ ഷൂട്ട് ചെയ്ത അതെ സ്ഥാനത്ത് സ്വപ്നങ്ങള്‍ക്ക് ചിറക് ലഭിച്ചു ഞാന്‍ നില്കുന്നു... 'ധാരാവി മുതല്‍ എന്റെ സ്വന്തം കാര്യം' വരെ ഉള്ള ഹ്രിസ്വ ചിത്രങ്ങള്‍.. എന്റെ പ്രിയ ചങ്ങാതി ദേവദത്ത് വഴി ശ്രീ ദിലീഷ് പോത്തന്‍ സാര്‍ കാണുകയും.. അമല്‍ നീരദ് സാറിനെ കാണിച്ച് കൊടുത്തതിന്റെയും ഭാഗമായി ആണ് ഞാന്‍ ഇന്ന് ഈ വിസ്മയ ലോകത്തിന്റെ മടിത്തട്ടില്‍ നില്‍കുന്നത്. കൂടാതെ മറ്റോരു സന്തോഷം കൂടി പറയട്ടെ..'എന്റെ സ്വന്തം കാര്യം'എന്ന ഞങ്ങളുടെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം ചെയ്ത അച്ഛാച്ചനും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു..അധികമായ് നീട്ടുന്നില്ല സര്‍വ്വേശ്വരനു നന്ദി, കാലത്തിനൊരായിരം നന്ദി, ഒരു നൂറു നന്ദി ദിലീഷ് പോത്തന്‍ സാര്‍, എന്റെ പ്രിയ സഹോദരന്‍ Devadath Shaji ഒപ്പം നിങ്ങള്‍ക്കും എന്നെ സ്‌നേഹിക്കുന്ന ഓരോ ആളുകള്‍ക്കും നന്ദി നിങ്ങള്‍ ഓരോ ആളുകളുടെയും പ്രാര്‍ത്ഥയും സപ്പോര്‍ട്ടും കൂടെ ഉണ്ടാകും എന്ന് വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം ആദര്‍ശ് സുകുമാരന്‍ .

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X