ഫഹദ് ഫാസിലും നസ്‌റിയ നസീമും സഹോദരങ്ങളായിരുന്നു !

By Aswathi

ഇന്ന് മലയാളം സിനിമാ ഇന്റസ്ട്രിയിലെ ലേറ്റസ്റ്റ് താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്‌റിയ നസീമും. ഫഹദ് നസ്‌റിയ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ പലരും പൊക്കി പിടിച്ചത് ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു. കുശുമ്പുള്ളവര്‍ അങ്ങനെ പലതും പറയും.

ഫഹദ് ഫാസിലും നസ്‌റിയ നസീമും ആദ്യമായി ഒന്നിച്ചഭിനയിച്ചത് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയിസിന് വേണ്ടിയാണെന്ന് ചിലര്‍ക്കൊക്കെ തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ അത് അങ്ങനെയല്ല.

fahad-nazriya

ഫഹദ് ഫാസിലും നസ്‌റിയ നസീമും ആദ്യമായി ഒന്നിച്ചഭിനയിച്ചത് ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്ത പ്രമാണി എന്ന ചിത്രത്തിന് വേണ്ടിയാണ്. മാത്രവുമല്ല, ഈ ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്‌റിയ നസീം എത്തുന്നത്. മമ്മൂട്ടി സ്‌നേഹ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍.

ഫഹദ് ഫാസിലും നസ്‌റിയയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം ബാംഗ്ലൂര്‍ ഡെയിസാണെന്നും, ആദ്യ ചിത്രത്തില്‍ തന്നെ ഭാര്യാ ഭര്‍ത്താക്കന്മാരായി വേഷമിട്ടു, അത് ജീവിതത്തില്‍ സംഭവിച്ചു എന്നൊക്കെ പറഞ്ഞു നടക്കുന്നവരുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറായിക്കൊള്ളൂ. പ്രമാണിയില്‍ ഇരുവര്‍ക്കും കോമ്പിനേഷന്‍ സീനുകള്‍ ഇല്ലന്നതേയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X