»   » നിവിനും ദുല്‍ഖറിനും ശേഷം പൃഥ്വിയുടെ അനിയത്തിക്കുട്ടിയായി നസ്രിയ.. തിരിച്ചുവരവ് പൊളിക്കും!

നിവിനും ദുല്‍ഖറിനും ശേഷം പൃഥ്വിയുടെ അനിയത്തിക്കുട്ടിയായി നസ്രിയ.. തിരിച്ചുവരവ് പൊളിക്കും!

Posted By:
Subscribe to Filmibeat Malayalam

വിവാഹ ശേഷമുള്ള ഇടവേളയ്ക്ക് ശേഷം നസ്രിയ സിനിമയിലേക്ക് തിരിച്ചുവരികയാണ്. ഫഹദുമായുള്ള വിവാഹ ശേഷം ഇരുവരും നിരന്തരം നേരിട്ടിരുന്ന ചോദ്യത്തിന് കൂടിയാണ് ഇതോടെ അവസാനമാവുന്നത്. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ താരം തിരിച്ചു വരുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം താരവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

മോഹന്‍ലാല്‍ ചിത്രങ്ങളിലെ സ്ഥിരം വഴിപാട്.. ഹാപ്പി ഫാമിലി വിത്ത് മെലഡി സോങ് കൊമ്പറ്റീഷൻ, നേര്‍ച്ചയാണോ

മോഹന്‍ലാലിന്‍റെ അസാധ്യ പ്രകടനം.. വില്ലന്‍ ബ്രില്യന്‍റ്.. ഒന്നും പ്രവചിക്കാന്‍ കഴിയില്ല!

എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ്. റോഷ്‌നി ദിനകര്‍ ചിത്രമായ മൈ സ്‌റ്റോറിയിലും ഈ താരങ്ങള്‍ ഒരുമിച്ചെത്തുന്നുണ്ട്. പൃഥ്വിരാജിനും പാര്‍വതിക്കുമൊപ്പം നസ്രിയ എത്തുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ ആരാധകരും ആവേശത്തിലായിരുന്നു.

നസ്രിയയുടെ തിരിച്ചുവരവ്

തിരിച്ചു വരവില്‍ ശക്തമായ കഥാപാത്രവുമായാണ് നസ്രിയ എത്തുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരത്തിന്റെ കഥാപാത്രം ഏതാണെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

നസ്രിയയുടെ കഥാപാത്രം

പൃഥ്വിരാജിന്റെ അനിയത്തിയായാണ് താരം വേഷമിടുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നിവിന്‍ പോളിയുടെയും ദുല്‍ഖറിന്റെയും അനിയത്തിയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

ബോളിവുഡ് താരം എത്തുന്നു

ബോളിവുഡ് താരമായ അതുല്‍ കുല്‍ക്കര്‍ണ്ണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

പൃഥ്വിയുടെ കഥാപാത്രം

വ്യക്തി ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ നസ്രിയയുടെ സഹോദരനായും പാര്‍വ്വതിയുടെ കാമുകനായുമാണ് പൃഥ്വി എത്തുന്നത്. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിയും പാര്‍വതിയും ഒരുമിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ.

വ്യക്തിബന്ധങ്ങളുടെ കഥ

വ്യക്തിബന്ധങ്ങളുടെ കഥയുമായാണ് അഞ്ജലി മേനോന്‍ ഇത്തവണ എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പൃഥ്വിരാജ് , പാര്‍വതി, നസ്രിയ എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്.

ആകാംക്ഷയോടെ കാത്തിരിക്കുന്നു

നസ്രിയ തിരിച്ചെത്തുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഊട്ടിയില്‍ വെച്ചാണ് ചിത്രത്തിന് തുടക്കമായത്.

English summary
Nazriya's character in Anjali Menon’s film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam