അജിത്തിന്റെ പുതിയ ചിത്രത്തില്‍ താനില്ലെന്ന് നസ്രിയ! ഗോസിപ്പുകള്‍ തളളി താരം
വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന താരങ്ങളില്‍ ഒരാളാണ് നസ്രിയ നസീം. ഫഹദ് ഫാസിലുമായുളള വിവാഹ ശേഷം നടി പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയയുടെ തിരിച്ചുവരവ്. ശ്രദ്ധേയ പ്രകടനം നടത്തികൊണ്ടാണ് തിരിച്ചുവരവില്‍ നടി തിളങ്ങിയത്.

കൂടെയ്ക്ക് ശേഷം അജിത്ത് നായകനാവുന്ന പുതിയ ചിത്രത്തില്‍ നസ്രിയയും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അജിത്തിന്റെ എറ്റവും പുതിയ ചിത്രമായ വലിമൈയില്‍ നടിയും അഭിനയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചുകൊണ്ട് നസ്രിയ തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു വാര്‍ത്തകള്‍ വ്യാജമാണെന്ന് തളളിക്കൊണ്ട് നസ്രിയ എത്തിയിരിക്കുന്നത്
അജിത്ത് ചിത്രത്തില്‍ താനുണ്ടെന്ന വാര്‍ത്ത വെറും ഗോസിപ്പുകള്‍ മാത്രമാണെന്ന് നടി പറയുന്നു. അതിനാല്‍ ദയവായി വ്യാജ വാര്‍ത്തകളില്‍ നിന്ന് വിട്ടുനില്‍ക്കുക. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുക. നസ്രിയ ട്വിറ്ററില്‍ കുറിച്ചു. മുന്‍പ് അജിത്തിന്റെ തന്നെ നേര്‍കൊണ്ട പാര്‍വൈയിലും നടി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് അതും ഗോസിപ്പുകള്‍ മാത്രമായി.



Click it and Unblock the Notifications