നസ്‌റിയയും ഫഹദും ഹണിമൂണിന് ഗ്രീസിലേക്ക്
ഫഹദ് ഫാസില്‍ - നസ്‌റിയ നസീമിന്റെ വിവാഹം തീരുമാനിച്ചതു മുതല്‍ ബന്ധുക്കള്‍ക്ക് കൊടുത്ത സ്വകാര്യ സത്കാരം വരെ വാര്‍ത്തകളായിരുന്നു. വിവാഹത്തിന്റെ വീഡിയോകള്‍കക്ും സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നല്ല പ്രചാരണം ലഭിച്ചു.
അപ്പോള്‍ സ്വാഭാവികമായും അടുത്ത വാര്‍ത്ത താരദമ്പതികളുടെ ഹണിമൂണിനെ കുറിച്ചാവും. അതെ ഫഹദും നസ്‌റിയയും ഹണിമൂണിന് ഒരുങ്ങുന്നു. നസ്‌റിയയുടെ അച്ഛനാണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്കയിലേക്ക് പോകാനായിരുന്നു നവദമ്പതികള്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഫഹദ് കരാറൊപ്പിട്ട സിനിമ പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കുകയായിരുന്നു. സന്തോഷ് നായറിന്റെ 'മണിരത്‌നം' എന്ന ചിത്രത്തിന്റെ ഷൂട്ടിങും ഫഹദിന്റെ വിവാഹവും ഒരുമിച്ചായിരുന്നല്ലോ. ഈ ചിത്രത്തിന്റെ പണി പൂര്‍ത്തിയായാല്‍ ഇരുവരും വിദേശത്തേയ്ക്ക് പറക്കും.
ആദ്യം ഗ്രീസിലേക്കാണ് പോകുന്നത്. അവിടെ നിന്ന് അമേരിക്കയിലേക്ക്. ഫഹദ് ചിത്രീകരണത്തിന്റെ തിരക്കിലായതിനാല്‍ കുറച്ചു ദിവസം നസ്‌റിയ തിരുവനന്തപുരത്തെ സ്വന്തം വീട്ടിലായിരുന്നെന്നും ഇപ്പോള്‍ ആലപ്പുഴയിലുള്ള ഫഹദിന്റെ വീട്ടിലാണെന്നും നസ്‌റിയയുടെ പിതാവ് നാസീം അറിയിച്ചു.
വിവാഹശേഷം നസ്‌റിയ സിനിമയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ചും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. എന്തായാലും ഇപ്പോള്‍ സിനിമയ്ക്ക് ചെറിയൊരു ഇടവേള നല്‍കിയിരിക്കുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്‌റിയ അഭിനയിക്കും എന്ന് സൂചനകളുണ്ട്.


Click it and Unblock the Notifications











