നസ്‌റിയയുടെ ന്യൂ ഇയറിന് 4 ലക്ഷം ലൈക്ക്!
നസ്‌റിയ നസീം എന്ത് പോസ്റ്റ് ചെയ്താലും ലൈക്കുകളുടെ പെരുമഴയാണ്. ഇപ്പോള്‍ ആരാധകരുടെ വലുപ്പം അളക്കുന്നത് ഫേസ്ബുക്ക് ലൈക്കുകളാണല്ലോ. അങ്ങനെ നോക്കുമ്പോള്‍ മമ്മൂട്ടിയെക്കാളും, മോഹന്‍ലാലിനെക്കാളും അധികം ഫാന്‍സുള്ളത് നസ്‌റിയയ്ക്കായിരിക്കും.
വിവാഹം കഴിഞ്ഞെങ്കിലും നസ്‌റിയയുടെ താരമൂല്യത്തിന് ഒരു ഇടിവും സംഭവിച്ചിട്ടില്ല. ഫേസ്ബുക്കില്‍ നസ്‌റിയയുടെ ഓരോ അപ്‌ഡേറ്റ്‌സിനും കാത്തിരിക്കുകയാണ് ആരാധകര്‍. നസ്‌റിയ ഒന്ന് ന്യൂ ഇയര്‍ വിഷ് ചെയ്തപ്പോഴേക്കും അതിന് നാല് ലക്ഷത്തിന് മുകളില്‍ ലൈക്കുകള്‍!

തന്റെ ഒരു ഫോട്ടോയ്‌ക്കൊപ്പം, എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നൊക്കൊണ്ടാണ് നസ്‌റിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതുവരെ 484223 ലൈക്കുകള്‍ പോസ്റ്റിന് താഴെ വന്നു. 3656 പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും 8923 പേര്‍ പോസ്റ്റിന് കമന്റ് ഇടുകയും ചെയ്തിട്ടുണ്ട്. 7,176,835 ലൈക്കുകളാണ് നസ്‌റിയയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.
ഇത്തവണ നസ്‌റിയയുടെ ന്യൂ ഇയര്‍ ഫഹദ് ഫാസിലിനൊപ്പം ഗുജറാത്തിലാണ്. വിനീത് സംവിധാനം ചെയ്യുന്ന 'അയാള്‍ ഞാന്‍ അല്ല' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി ഫഹദ് ഗുജറാത്തിലേക്ക് പോയപ്പോള്‍ നസ്‌റിയയെയും കൂടെ കൂട്ടുകായായിരുന്നു.


Click it and Unblock the Notifications