'ഫഹദ് ഫാസില്‍ എന്തോ പറയുന്നു, ഞങ്ങള്‍ക്കൊന്നും മനസിലാകുന്നില്ല'!' നസ്രിയയുടെ പോസ്റ്റ് വൈറല്‍
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. അടുത്തിടെ ട്രാന്‍സ് എന്ന ചിത്രത്തില്‍ ഇരുവരും വീണ്ടുമൊന്നിച്ചിരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമാണ് രണ്ട് പേരും കാഴ്ചവെച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സ് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഫഹദും നസ്രിയയും ഒരു ചിത്രത്തില്‍ ഒന്നിച്ചത്.

വിവാഹ ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചെത്തിയിരുന്നത്. തിരിച്ചുവരവില്‍ മികച്ച വരവേല്‍പ്പാണ് നസ്രിയയ്ക്ക് പ്രേക്ഷകര്‍ നല്‍കിയത്. ഫഹദിനൊപ്പം നിര്‍മ്മാതാവായും തുടക്കം കുറിച്ചിരുന്നു നസ്രിയ. ഇടയ്ക്ക് പിന്നണി ഗായികയായും നടി തിളങ്ങി. ഫഹദ് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും നസ്രിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.
Recommended Video
ഫഹദിനും നസ്രിയയ്ക്കുമൊപ്പം വളര്‍ത്തുനായ ഓറിയോയും സോഷ്യല്‍ മീഡിയയിലെ താരമാണ്. ഓറിയോയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും നസ്രിയ ഇടയ്ക്കിടെ എത്താറുണ്ട്. നസ്രിയയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഓറിയോക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചതിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ നസ്രിയ കുറിച്ച കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്.
ഫഹദ് എന്തോ പറയുന്നുണ്ട്. ഞങ്ങള്‍ക്കൊന്നും മനസിലാകുന്നില്ല എന്നാണ് നസ്രിയ ഫോട്ടോയ്ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധാകരും സഹതാരങ്ങളുമെല്ലാം നസ്രിയയുടെ പോസ്റ്റിന് താഴെ എത്തിയിരുന്നു. ഫഹദിന്റെ അനിയന്‍ ഫര്‍ഹാന്‍ ഫാസില്‍, പാര്‍വതി. അനുപമ പരമേശ്വരന്‍, സഞ്ജു ശിവറാം, ദര്‍ശനാ രാജേന്ദ്രന്‍, റോഷന്‍ മാത്യൂ, സയനോര ഫിലിപ്പ് തുടങ്ങിയവരാണ് കമന്റുകളുമായി എത്തിയിരുന്നത്.
ലോക്ഡൗണ്‍ കാലത്തും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് നസ്രിയ എത്തിയിരുന്നു. മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് ഫഹദ് ഫാസില്‍. ട്രാന്‍സിന് പിന്നാലെ നിരവധി സിനിമകള്‍ ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നടന്റെ മാലിക്ക് എന്ന ചിത്രം റിലീസിങ്ങിനൊരുങ്ങവേയാണ് നേരത്തെ ലോക് ഡൗണ്‍ വന്നത്.


Click it and Unblock the Notifications