നസ്‌റിയയുടെ പകരക്കാരിയെന്ന് പറയുമ്പോള്‍ മഞ്ജിമയ്ക്ക് ടെന്‍ഷന്‍
നസ്‌റിയ നസീമിന്റെ വഴി തന്നെയായിരുന്നു മഞ്ജി മോഹന്റെയും. ബാലതാരമായി എത്തി മലയാളത്തില്‍ മിന്നുന്ന നടിയായി നസ്‌റിയ മാറിയത് വളരെ പെട്ടന്നാണ്. ഇപ്പോള്‍ അതേ വഴിയാണ് മഞ്ജിമയുടെയും. അതുകൊണ്ട് തന്നെ നസ്‌റിയയുടെ പകരക്കാരി എന്നാണ് സോഷ്യല്‍ മീഡിയ മഞ്ജിമയെ വിശേഷിപ്പിച്ചത്.
ഒരുപാട് പേര്‍ തന്നോട് അങ്ങിനെ പറഞ്ഞിട്ടുണ്ടെന്ന് മഞ്ജിമ പറയുന്നു. നസ്‌റിയയുടെ പകരക്കാരിയോ എന്ന് ചോദിയ്ക്കുമ്പോള്‍ ഒരേ സമയം സന്തോഷവും അതിനേക്കള്‍ ടെന്‍ഷനുമുണ്ടെന്നാണ് നടി പറയുന്നത്.

പ്രേക്ഷകര്‍ എങ്ങിനെ സ്വീകരിയ്ക്കും എന്നുള്ളതാണ് ടെന്‍ഷന് കാരണം. പ്രേക്ഷകര്‍ പ്രതീക്ഷയ്‌ക്കൊത്ത് തനിയ്ക്ക് ഉയരാന്‍ കഴിയുമോ എന്നതും ടെന്‍ഷനാണെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജിമ പറഞ്ഞു.
ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് പ്രിയം, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ മോഹന്‍ രണ്ടാം വരവ് നടത്തിയത്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.


Click it and Unblock the Notifications