അടുത്ത ചിത്രത്തില്‍ ഈ സൂപ്പര്‍താരത്തിനൊപ്പം അഭിനയിക്കണം! തുറന്ന് പറഞ്ഞ് നസ്രിയ

By Midhun

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തിരിച്ചെത്തുന്ന ചിത്രമാണ് കൂടെ. അഞ്ജലി മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയില്‍ പൃഥ്വിരാജും പാര്‍വതിയുമാണ് നസ്രിയയ്‌ക്കൊപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ അനിയത്തിയായ ജെന്നി എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്.

സംവിധായകന്‍ രഞ്ജിത്ത്,മാലാ പാര്‍വതി തുടങ്ങിയവരും ഇവര്‍ക്കൊപ്പം മറ്റു കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് കൂടെ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

nazriya

മികച്ച ഗാനങ്ങളായിരുന്നു ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയിരുന്നത്. എം ജയചന്ദ്രനും രഘു ദീക്ഷിതും ചേര്‍ന്നാണ് കൂടെയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ ആരോരോ കൂടെ എന്നു തുടങ്ങുന്ന ഗാനമായിരുന്നു ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയിരുന്നത്.കാത്തിപ്പിനൊടുവില്‍ ജൂലായ് 14നാണ് കൂടെ തിയ്യേറ്ററുകളിലേക്കെത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ കൂടെയില്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നസ്രിയ.

nazriya

ക്ലബ് എഫ് എമ്മിനു നല്‍കിയ അഭിമുഖത്തിലാണ് നസ്രിയ പൃഥ്വിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടെയുടെ ഷൂട്ടിംഗിനിടെയാണ് പൃഥ്വിയെ പരിചയപ്പെടുന്നതെന്നും ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ പൃഥ്വി സ്വന്തം സഹോദരനെപ്പോലെയായി എന്നുമാണ് നസ്രിയ പറഞ്ഞത്. ഇനി ആരുടെ കൂടെയാണ് അഭിനയിക്കാന്‍ ആഗ്രഹമുളളതെന്ന് അവതാരിക ചോദിച്ചപ്പോള്‍ അത് മമ്മൂക്കയ്‌ക്കൊപ്പമാണെന്നാണ് നസ്രിയ മറുപടി നല്‍കിയത്‌.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X