സിനിമ ചെയ്തിട്ട് നാലു വർഷമായി എന്ന് തോന്നുന്നില്ല!പിന്തുണയ്ക്ക് നന്ദി, നസ്രിയയുടെ പ്രതികരണം കാണൂ

രണ്ടാം വരവിൽ ആരാധകർ സമ്മാനിച്ച ഗംഭീര സ്വീകരണത്തിൽ താര ഏറെ സന്തോഷവതിയാണ്.

വളരെ ചെറിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിലേറിയ താരമാണ് നസ്രിയ. അഞ്ജലി മേനോൻ ചിത്രമായ ബാംഗ്ലൂർ ഡെയ്സിലൂടെ മലയാള സിനിമ ലോകത്ത് നിന്ന് വിട്ടു നിന്ന നസ്രിയ നാലു വർഷത്തിനു ശേഷം അഞ്ജലി മേനോൻ ചിത്രത്തിലൂടെ തന്നെ തിരിച്ചു വരുകയാണ്. താരത്തിന്റെ മടങ്ങി വരവ് ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് പ്രേക്ഷകർ . ആദ്യ കാലങ്ങളിൽ നസ്രിയയ്ക്ക് നൽകിയ അതേ സ്നേഹവും പരിഗണനയും രണ്ടാം വരവിലും താരത്തിനു നൽകിയിട്ടുണ്ട്.

പൃഥ്വിരാജ്, പാർവതി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടെ. ചിത്രത്തിൽ നസ്രിയ എത്തുന്നുവെന്ന് കേട്ടപ്പോൾ തന്നെ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗാനത്തിന്റെ ടീസറിനും പിന്നീട് പുറത്തിറങ്ങിയ വീഡിയോ ഗാനത്തിനു അതിലേറെ പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇത് നസ്രിയ എന്ന താരത്തെ വീണ്ടും ബിഗ് സ്കീനിൽ കാണാനുളള പ്രേക്ഷകരുടെ ആവേശത്തെയാണ് വെളിവാക്കുന്നത്. ഇപ്പോഴിത പ്രേക്ഷകർക്ക് നന്ദി അറിയിച്ച് നസ്രിയ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഞാൻ ഇവിടെ തന്നെ ഉണ്ട്

ഞാൻ ഇവിടെ തന്നെ ഉണ്ട്

നസ്രിയ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് പ്രേക്ഷകരോട് നന്ദി അറിയിച്ചത്. രണ്ടാം വരവിൽ ആരാധകർ സമ്മാനിച്ച ഗംഭീര സ്വീകരണത്തിൽ താരം ഏറെ സന്തോഷവതിയാണ്. അത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. പ്രേക്ഷകരുടെ ഈ പിന്തുണ കാണുമ്പോൾ താൻ ഒരു ചിത്രം അഭിനയിച്ചിട്ട് നാലു വർഷമായി എന്നോ നാലുവർഷത്തിനു ശേഷമാണ് വീണ്ടു സിനിമയിലേയ്ക്ക് തിരിച്ചു വരുന്നതെന്നുളള തോന്നലുല്ലെന്നും നസ്രിയ വീഡിയോയിൽ പറയുന്നുണ്ട്. ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നുവെന്നുള്ള രീതിയിലാണ് തന്നെ പ്രേക്ഷകർ പരിഹണിച്ചിരിക്കുന്നതെന്നും താരം പറയുന്നു. ഇതു പോലെ ചിത്രത്തിലുടനീളം കൂടെയുണ്ടാകണമെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്

അഞ്ജലി മേനോൻ മാജിക്

അഞ്ജലി മേനോൻ മാജിക്

അ‍ഞ്ജലി മേനോൻ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ആകാംക്ഷയോടേയും പ്രതീക്ഷയോടേയുമാണ് കാത്തിരിക്കുന്നത്. മഞ്ചാടിക്കുരു, ബംഗ്ലൂർ ഡെയ്സ്, ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രങ്ങളായിരുന്നു. അതിനു ശേഷം പുറത്തു വരുന്ന ചിത്രമാണ് കൂടെ. ചിത്രത്തേയും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്, പാർവതി, പൃഥ്വിരാജ്, നസ്രിയ എന്നീ യുവതാരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

പൃഥ്വി-നസ്രിയ കെമിസ്ട്രി

പൃഥ്വി-നസ്രിയ കെമിസ്ട്രി

പൃഥ്വിയുടെ സഹോദരിയായിട്ടാണ് നസ്രിയ ചിത്രത്തിലെത്തുന്നത് . യഥാർഥ ജീവിതത്തിലുംതാരങ്ങൾ അങ്ങനെ തന്നെയാണ്. അതിനാൽ തന്നെ ഇവർ തമ്മിലുളള സീനുകളിൽ അത് പ്രതിഫലിക്കുമെന്നത് ഉറപ്പാണ്. നീലഗിരി താഴ്വരയിലെ കൊച്ചു ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം.സാധാരണ ഗ്രാമീണ കുടുംബം, സഹോദരങ്ങൾ തമ്മിലുള്ള അടുപ്പവുമാണ് ചിത്രത്തിലെ പ്രമേയം. കൂടെ അഞ്ജലി മേനോൻ ചിത്രങ്ങളിൽ കാണാറുള്ള സ്ഥിരം മാജികും കൂടെയി കാണും.

നസ്രിയയെ കൂടാതെ വൻ താരനിര

നസ്രിയയെ കൂടാതെ വൻ താരനിര

സംവിധായകൻ രഞ്ജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാർവതി, മാല പാർവതി, അതുൽ കുൽക്കർണി തുടങ്ങിയവർക്കൊപ്പം ആനന്ദ'ത്തിലെ റോഷൻ മാത്യു, ‘മായാനദി'യിൽ നായികയുടെ കൂട്ടുകാരിയായെത്തുന്ന ദർശന എന്നിവർ ഉൾപ്പെടെയുള്ള യുവ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൂടൊതെ ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ യൂട്യൂബിൽ ട്രെന്റിങ്ങായിരിക്കുകയാണ്. ആറു പാട്ടുകളാണ് ചിത്രത്തിലുളളത്. അതിൽ നാലെണ്ണം ഒരുക്കിയിരിക്കുന്നത് ബോളിവു‍‍ഡ് സംഗീത സംവിധായകൻ രഘു ദീക്ഷിത്. രണ്ടെണ്ണം എം. ജയചന്ദ്രനും.

നസ്രിയയുടെ വാക്കുകൾ ഇങ്ങനെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X