twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുതിയ ചിത്രം, വിവാഹം- നസ്രിയ തിരക്കിലാണ്

    By Lakshmi
    |

    ബാലതാരവും ചാനല്‍ അവതാരകയുമെല്ലാമായി എത്തി എത്രയും പെട്ടെന്ന് നായികനടിയായി വളര്‍ന്ന നസ്രിയ നസീം തന്റെ പുതിയ ചിത്രത്തിന്റെ റിലീസിനും വിവാഹത്തിനും തയ്യാറെടുക്കുകയാണ്. തമിഴ് ചിത്രം തിരുമണം എന്നും നിക്കാഹ് ആണ് നസ്രിയയുടെ പുതിയ ചിത്രം.

    മലയാളത്തിലും തമിഴിലും വളരെപ്പെട്ടെന്ന് സ്വീകാര്യയായി മാറിയ താരമാണ് നസ്രിയ. യുവാതാരം ഫഹദ് ഫാസിലുമായി വിവാഹം നിശ്ചയിച്ചതോടെ നസ്രിയ പുതിയ ചിത്രങ്ങളൊന്നും സ്വീകരിച്ചിട്ടില്ല.

    പത്തൊന്‍പതുകാരിയായ നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹം ഓഗസ്റ്റ് 21നാണ് നടക്കുന്നത്. പുതിയ ചിത്രം റിലീസ് ചെയ്യുന്നതാകട്ടെ ജൂലൈ 24നാണ്.

    നസ്രിയ വിടപറയാനൊരുങ്ങുന്നു?

    പുതിയ ചിത്രം, വിവാഹം- നസ്രിയ തിരക്കിലാണ്

    വിവാഹത്തോടെ നസ്രിയ അഭിനയം വിടുകയാണെന്നാണ് കേള്‍ക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ ശേഷം പുതിയ ചിത്രങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. ഫഹദ് നായകനായ ഒരു ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നെങ്കിലും പിന്മാറുകയും ചെയ്തു. തിളങ്ങിനില്‍ക്കുന്ന കാലത്ത് നസ്രിയ അഭിനയം നിര്‍ത്തുകയാണെങ്കില്‍ അത് മലയാളത്തിന് വലിയ നഷ്ടം തന്നെ ആയിരിക്കും.

    തിരുമണം എന്ന നിക്കാഹ്

    പുതിയ ചിത്രം, വിവാഹം- നസ്രിയ തിരക്കിലാണ്

    അനീഷ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ജയ് ആണ് നസ്രിയയുടെ നായകന്‍. ഹബീബ് പട്ടേല്‍, ജമാല്‍, പാണ്ഡിരാജന്‍, ദീക്ഷിത എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

    വധുവായി നസ്രിയ

    പുതിയ ചിത്രം, വിവാഹം- നസ്രിയ തിരക്കിലാണ്

    അടുത്തിടെ ഇറങ്ങിയ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹത്തിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. തിരുമണം എന്നും നിക്കാഹ് എന്ന ചിത്രത്തിലും നസ്രിയ വധുവിന്റെ വേഷത്തില്‍ എത്തുന്നുണ്ട്.

    ചിത്രത്തിന് പുറകില്‍

    പുതിയ ചിത്രം, വിവാഹം- നസ്രിയ തിരക്കിലാണ്

    ഗിബ്രാനാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ലോകനാഥനാണ് ചായാഗ്രഹണം, കാശി വിശ്വനാഥന്‍ എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നു.

    നസ്രിയ-ജെയ്

    പുതിയ ചിത്രം, വിവാഹം- നസ്രിയ തിരക്കിലാണ്

    നസ്രിയയും ജെയ് യും ഒന്നിച്ചുള്ള ഒരു റൊമാന്റിക് രംഗമാണിത്.

    മനോഹരമായ ചിത്രം

    പുതിയ ചിത്രം, വിവാഹം- നസ്രിയ തിരക്കിലാണ്

    ചിത്രത്തില്‍ ജോഡികളായി എത്തുന്ന നസ്രിയയും ജയും ഒന്നിച്ചുള്ള മറ്റൊരു ചിത്രം.

    English summary
    Nazriya Nazim, who is all set for her latest release Thirumanam Enum Nikkah, entered film industry as a child artiste
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X