ഫഹദിനും ഓറിയോയ്ക്കും ഒപ്പം നസ്രിയയുടെ പുതിയ ചിത്രം! ഏറ്റെടുത്ത് ആരാധകര്‍
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഒരിടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച ട്രാന്‍സ് റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇരുവരും. ഫഹദിനൊപ്പമുളള നസ്രിയയുടെ പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഫഹദിനും നസ്രിയയ്ക്കുമൊപ്പം ഓറിയോയും ഇത്തവണ ചിത്രത്തിലുണ്ട്. മുന്‍പ് ഫഹദ് തനിക്ക് നല്‍കിയ ഗിഫ്റ്റാണ് ഓറിയോയെന്ന് നസ്രിയ തുറന്നുപറഞ്ഞിരുന്നു. കുഞ്ഞിനെ പോലെ നസ്രിയ പരിപാലിക്കുന്ന വളര്‍ത്തുനായയാണ് ഓറിയോ. കുടുംബത്തിനൊപ്പം ഓറിയോയുടെ വിശേഷങ്ങളും നസ്രിയ എപ്പോഴും പങ്കുവെക്കാറുണ്ട്. വിവാഹ ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലൂടെയാണ് നസ്രിയ തിരിച്ചെത്തിയത്.
സിനിമ വിജയമായ ശേഷമാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സില്‍ നസ്രിയ നായികയായത്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷമാണ് ഫഹദിന്റെ നായികയായി വീണ്ടും നസ്രിയ എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലും ഗാനരംഗങ്ങളിലും നടി തിളങ്ങിയിരുന്നു. ഫെബ്രുവരി 14നാണ് ട്രാന്‍സ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications