ആദ്യത്തേത് എന്നും സ്‌പെഷ്യലാണ്, ഫഹദിനൊപ്പം തെലുങ്ക് ചിത്രത്തില്‍ ജോയിന്‍ ചെയ്ത് നസ്രിയ
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് നസ്രിയ. മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് നടിയുടെതായി പുറത്തിറങ്ങിയത്. ബാംഗ്ലൂര്‍ ഡേയ്‌സ്, രാജാറാണി പോലുളള സിനിമകളിലൂടെയാണ് മറ്റ് ഭാഷകളിലും നസ്രിയയ്ക്ക് ആരാധകര്‍ കൂടിയത്. ഗ്ലാമര്‍ റോളുകളോട് നോ പറഞ്ഞ നടി അഭിനയ പ്രാധാന്യമുളള വേഷങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്.
ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം
ബാലതാരമായി സിനിമയിലെത്തിയ നടി പിന്നീട് നായികാ നടിയായും സിനിമകളില്‍ തിളങ്ങി. വിവാഹ ശേഷം കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ മോളിവുഡില്‍ വീണ്ടും സജീവമായത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ശ്രദ്ധേയ തിരിച്ചുവരവാണ് നടി നടത്തിയത്. കൂടെ റിലീസ് ചെയ്തിന് പിന്നാലെ ട്രാന്‍സ്, മണിയറയിലെ അശോകന്‍ എന്നീ സിനിമകളും നസ്രിയയുടെതായി പുറത്തിറങ്ങി.

അതേസമയം അടുത്തിടെയാണ് തന്‌റെ തെലുങ്ക് ചിത്രത്തെ കുറിച്ച് നസ്രിയ പറഞ്ഞത്. നാനി നായകനാവുന്ന അണ്ടെ സുന്ദരാനികി എന്ന സിനിമയിലൂടെയാണ് നസ്രിയ തെലുങ്കില്‍ എത്തുന്നത്. മലയാളം, തമിഴ് ഭാഷകളില്‍ തിളങ്ങിയ നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ടോളിവുഡില്‍ ആദ്യമായി അഭിനയിക്കുന്നതിന്‌റെ ആവേശവും ആകാംക്ഷയുമെല്ലാം മുന്‍പ് നസ്രിയ പങ്കുവെച്ചിരുന്നു.

നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തിന്‌റെ ടൈറ്റില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലാണ് പ്രഖ്യാപിക്കപ്പെട്ടത്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന സിനിമയില്‍ നാനിക്കൊപ്പം പ്രധാന വേഷത്തിലാണ് നസ്രിയ എത്തുന്നത്. നസ്രിയയ്ക്ക് പിന്നാലെയാണ് ഫഹദും തന്‌റെ തെലുങ്ക് അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞത്.

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലൂടെയാണ് ഫഹദ് ടോളിവുഡില്‍ എത്തുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്. അടുത്തിടെയാണ് സിനിമയിലേക്ക് ഫഹദിനെ സ്വാഗതം ചെയ്തുകൊണ്ടുളള വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്‍ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അതേസമയം തെലുങ്ക് ചിത്രത്തില്‍ ഇന്ന് ജോയിന്‍ ചെയ്ത സന്തോഷം നസ്രിയ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇന്ന് ഞാന്‍ എന്റെ തെലുങ്ക് സിനിമയുടെ ചിത്രീകരണം തുടങ്ങി. ആദ്യത്തേത് എപ്പോഴും സ്‌പെഷ്യല്‍ ആയിരിക്കും. അണ്ടെ സുന്ദരാനികി സ്‌പെഷ്യല്‍ ആയിരിക്കും. നസ്രിയ തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. നസ്രിയക്കൊപ്പം ചിത്രീകരണത്തിനായി ഫഹദും ഹൈദരബാദിലെത്തിയിട്ടുണ്ട്.


Click it and Unblock the Notifications











