ഫഹദിനൊപ്പം ലൊക്കേഷനില്‍ നസ്‌റിയയും എത്തി

By Aswathi

കല്യാണം കഴിഞ്ഞിട്ട് ഒന്ന് ഹണിമൂണിന് പോകാന്‍ പോലും ഫഹദ് ഫാസിലിന് സമയം കിട്ടിയില്ല. 'മണിരത്‌ന'ത്തിന്റെ ഷൂട്ടിങിനിടെ വിവാഹം കഴിഞ്ഞു. ഡേറ്റ് നേരത്തെ കൊടുത്തു പോയതുകൊണ്ടാണോ എന്തോ, ഇപ്പോള്‍ തിരക്കോട് തിരക്കാണ്. വിനോദേ സുകുമാരന്‍ സംവിധാനം ചെയ്യുന്ന 'ഇസം' എന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പ്രതീക്ഷിക്കാത്ത ഒരധിതിയെ കണ്ട് അണിയറപ്രവര്‍ത്തകര്‍ ഒന്ന് ശ്രദ്ധിച്ചു. ഫഹദ് ഫാസിലിന്റെ നവവധു, നസ്‌റിയ നസീം! കോഴിക്കോട് വച്ചായിരുന്നു ഷൂട്ടിങ്. ഫഹദിനൊപ്പം നസ്‌റിയയും സെറ്റിലെത്തി. നവ വധൂ-വരന്മാരെ വിവാഹശേഷം ഒരുമിച്ച് കണ്ടതിന്റെ ഒരു പുതുമ സെറ്റിലെല്ലാവര്‍ക്കും ഉണ്ടായിരുന്നു എന്നാണ് കേള്‍ക്കുന്നത്. നസ്‌റിയ എല്ലാവരോടും ചിരിക്കുകയും സംസാരിക്കുകയും ചെയ്തു.

nazriya-fahad

ഗ്രാമപശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയാണ് ഇസം. രാധിക അപ്‌തേയാണ് ഫഹദിന്റെ നായിക. ചിത്രത്തിന്റെ അടുത്ത ലൊക്കേഷന്‍ ബാംഗ്ലൂരാണെന്നും അങ്ങോട്ടേയ്ക്ക് പോകുമ്പോള്‍ ഫഹദിനൊപ്പം നസ്‌റിയയും ഉണ്ടാകുമെന്നും കേള്‍ക്കുന്നു.

വിവാഹ ശേഷം നസ്‌റിയ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. ഫഹദിനൊപ്പം 'മണിയറയിലെ ജിന്ന്' എന്ന ചിത്രത്തിലൂടെ നസ്‌റിയ തിരിച്ചുവരുന്നു എന്ന് ഇടക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടയില്‍ നസ്‌റിയയ്ക്ക് ഡിഗ്രി പൂര്‍ത്തിയാക്കണം. മാര്‍ ഇവാനിയസ് കോളേജില്‍ ബികോം രണ്ടാം വര്‍ഷക്കാരിയാണ് നസ്‌റിയ. പഠനവും സിനിമയും നസ്‌റിയ തുടരുമെന്നു തന്നെയാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X