ഫഹദും നസ്‌റിയയും ബ്ലെസിയുടെ ചിത്രത്തിലും അഭിനയിക്കും?

By Aswathi

വിവാഹ ശേഷം നസ്‌റിയ നസീം അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടല്ല. ഒരു ചെറിയ ഇടവേള എടുക്കുമെന്ന് മാത്രം. ആ ഇടവേളയ്ക്ക് ഒരു വര്‍ഷത്തെ ദൈര്‍ഘ്യം പോലുമില്ല. ഹണിമൂണിന് ശേഷം നസ്‌റിയ വീണ്ടും സെറ്റിലെത്തു. അതും ഫഹദിന്റെ നായികയായി. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന 'മണിയറയിലെ ജിന്ന്' എന്ന ചിത്രത്തില്‍ നസ്‌റിയയും ഫഹദ് ഫാസിലും ഒന്നിച്ചഭിനയിക്കുന്നു എന്ന് വാര്‍ത്തകള്‍ കേട്ടു.

ഇപ്പോള്‍ കേള്‍ക്കുന്നു ബ്ലസി അടുത്തതായി ചെയ്യുന്ന ചിത്രത്തിലും നായിക നായകന്മാരായി എത്തുന്നത് ഈ താരദമ്പതികളാണെന്ന്. ബ്ലെസിയുടെ പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നസ്‌റിയ ഇപ്പോള്‍ ബ്ലെസിയുടെ തന്നെ ചിത്രത്തില്‍ നായികയായി എത്തുന്നതാണ് മറ്റൊരു പ്രത്യേകത.

fahad-nazriya

കണ്ണൂരിന്റെ അക്രമരാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ബ്ലെസിയുടെ പുതിയ ചിത്രം. കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കി മുമ്പും മലയാളത്തില്‍ ഒത്തിരി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അടുത്തകാലത്തായി കണ്ണൂര്‍ രാഷ്ട്രീയപരമായി അല്‍പം ശാന്തമാണെങ്കിലും അക്രമരാഷ്ട്രീയത്തിന് കണ്ണൂര്‍ പോലെ പേരുകേട്ടൊരു സ്ഥലം കേരളത്തില്‍ വേറെയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്.

2013 ലെ 'കളിമണ്ണിന്' ശേഷമാണ് ബ്ലെസി പുതിയ ചിത്രവുമായി എത്തുന്നത്. പ്രസവം ചിത്രീകരിക്കുന്ന ചിത്രമാണെന്ന കാര്യം പുറത്തുവന്നതുമുതല്‍ കളിമണ്ണിനൊപ്പം വിവാദങ്ങളുമുണ്ടായിരുന്നു. മതത്തിലെയും രാഷ്ട്രീയത്തിലെയും നേതാക്കളില്‍ പലരും ബ്ലെസിയ്ക്കും കളിമണ്ണിലെ നായിക ശ്വേത മേനോനുമെതിരെ രംഗത്തെത്തി. എന്തായാലും എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് ബ്ലെസി കളിമണ്ണ് പുറത്തിറക്കി, അതോടെ വിവാദക്കാരുടെ നാവടങ്ങുകയും ചെയ്തു.

ഫഹദിനൊപ്പം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ഒരു ഇന്ത്യന്‍ പ്രണയകഥ, റെഡ് വൈന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഒരു രാഷ്ട്രീയക്കാരനായി ഫഹ്ദ അഭിനയിക്കുന്ന ചിത്രമായിരിക്കുമിത്. രാജു മല്യത്താണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X