»   » വൈറല്‍ എന്ന് പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ... നാഷണല്‍ ചാനലിലും പ്രിയ.. പ്രിയ.. പ്രിയ!!

വൈറല്‍ എന്ന് പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ... നാഷണല്‍ ചാനലിലും പ്രിയ.. പ്രിയ.. പ്രിയ!!

Posted By: Aswini P
Subscribe to Filmibeat Malayalam

മാണിക്യ മലരായ പൂവേ എന്ന പാട്ട് ഇപ്പോള്‍ ഏറ്റുപാടുന്നത് കേരളക്കര മാത്രമല്ല.. ഇന്ത്യ മൊത്തം തരംഗമായി മാറിയിരിയ്ക്കുകയാണ് ഷാന്‍ റഹ്മാനും വിനീത് ശ്രീനിവാസനും ഒരുക്കിയ മാണിക്യമലരായ പൂവേ എന്ന പാട്ടിന്റെ പുതിയ വേര്‍ഷന്‍. പാട്ടിനൊപ്പം ഗാനരംഗത്ത് എത്തുന്ന പ്രിയയും റോഷനും ശ്രദ്ധിക്കപ്പെടുന്നു.

സംഭവബഹുലമായ കമല്‍ ഹാസന്റെ ജീവിതം; പണം, പ്രശസ്തി, പുരസ്‌കാരം, പ്രണയം വിവാദം, രാഷ്ട്രീയം...

പ്രിയ പ്രകാശ് വാര്യരുടെ കണ്ണടി സീന്‍ ആണ് പാട്ട് ഇത്രയേറെ ആകര്‍ഷണമാകാന്‍ കാരണം. തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍ പോലും പാട്ടിനെ പ്രശംസിച്ചു. ഇപ്പോഴിതാ പാട്ടിലൂടെ വൈറലായ പ്രിയ ആനന്ദ് നാഷണല്‍ ചാനലായ എന്‍ഡി ടിവിയില്‍. പാട്ട് വൈറലായതുമായി ബന്ധപ്പെട്ട് എന്‍ഡി ടിവി അഭിമുഖത്തില്‍ പ്രിയ സംസാരിച്ചു..

ന്യൂസ് മേക്കര്‍ ഓഫ് ദ ഡേ

ന്യൂസ് മേക്കര്‍ ഓഫ് ദ ഡേ എന്നാണ് അവതാരക പ്രിയ പ്രകാശിനെ വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ നായികയെ എന്‍ഡി ടിവി വിളിച്ച് അഭിമുഖം ചെയ്തത് തീര്‍ത്തുമൊരു ആദരവ് തന്നെയാണ്.

പ്രതീക്ഷിച്ചില്ല

എല്ലാവരും ആ രംഗം നന്നായി എന്ന് പറഞ്ഞെങ്കിലും ഇത്രയേറെ ശ്രദ്ധ ആ രംഗത്തിന് കിട്ടുമെന്ന് ഒരുക്കലും പ്രതീക്ഷിച്ചില്ല എന്ന് ചോദ്യത്തിന് ഉത്തരമായി പ്രിയ പറഞ്ഞു.

നാഷണല്‍ ക്രഷ്

നാഷണല്‍ ക്രഷ് ആയി എന്നെ കാണുന്നതില്‍ വളരെ അധികം സന്തോഷമുണ്ട്. എനിക്ക് തീര്‍ത്തും പുതുമയുള്ള അനുഭവമാണിത്. ആകാംക്ഷയും സന്തോഷവും മാത്രം.

സ്‌പൊണ്ടേനിയസ് ആയിരുന്നോ..

ഞാനും എന്റെ നായകനും തമ്മിലുള്ള ഒരു ക്യൂട്ട് എക്പ്രഷന്‍ വേണം എന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു. അതിന്റെ ഭാഗമായി പുരികം കൊണ്ടും കണ്ണുകൊണ്ടും ചെയ്തു നോക്കാം എന്ന് പറഞ്ഞു. അതിന് വേണ്ടി സമയമെടുക്കുകയോ ട്രയല്‍ പോകുകയോ ചെയ്തിട്ടില്ല. ആ രംഗം സ്‌പൊണ്ടേനിയസായി വന്നതാണെന്ന് പ്രിയ വ്യക്തമാക്കി.

ഇതുപോലൊരു സ്‌കൂള്‍ പ്രണയം ഉണ്ടോ

ഞാനിപ്പോള്‍ പഠിക്കുന്നത് വനിത കോളേജിലാണ്... ഷൂട്ടിങ് സെറ്റില്‍ എന്റെ അതേ പ്രായമുള്ളവര്‍ക്കൊപ്പമുള്ള സ്‌കൂള്‍ അനുഭവം ഞാന്‍ ആസ്വദിച്ചു. തീര്‍ച്ചയായും സിനിമ എന്റെ സ്‌കൂള്‍ കാലഘട്ടത്തെ ഓര്‍മിപ്പിച്ചു.

ഇത് ഒരു ഉത്തരവാദിത്വമാണ്

ഒരു രാത്രികൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുക.. ട്വിറ്ററില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ടാകുക എന്നൊക്കെ പറയുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്. പ്രേക്ഷകര്‍ എന്നില്‍ നിന്ന് കൂടുതല്‍ എന്തോ പ്രതീക്ഷിക്കുന്നു എന്നത് ഒരു ഉത്തരവാദിത്വമാണ്. സിനിമ അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു- പ്രിയ പറഞ്ഞു.

അല്ലു അര്‍ജ്ജുന്‍ പറഞ്ഞത്

ഗാനരംഗത്തെ പ്രിയയുടെയും റോഷന്റെയും ഭാഗം അടങ്ങിയ ക്ലിപ്പ് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത്, താന്‍ സമീപകാലത്ത് കണ്ട ഏറ്റവും മനോഹരമാമ രംഗമാണിതെന്ന് അല്ലു അര്‍ജ്ജുന്‍ പറഞ്ഞു.

മോഡലാണ്.. ഡാന്‍സറാണ്.. സിംഗറാണ്

പാട്ട് വൈറലായതോടെ പ്രിയയെ തിരക്കി ആരാധകര്‍ നാല് ദിക്കും പാഞ്ഞു. അഭിനയം പണ്ട് മുതലേ പ്രിയയുടെ സ്വപ്‌നമായിരുന്നുവത്രെ. പാട്ടിനോടും താത്പര്യമുണ്ട്.. മോഡലിങ്ങിലൂടെ അഭിനയത്തിലേക്ക് കടന്ന പ്രിയ ഹ്രസ്വ ചിത്രങ്ങളിലൂടെ തുടക്കം കുറിക്കുകയായിരുന്നു.

ഇതാണ് വീഡിയോ

എന്‍ഡി ടിവി അഭിമുഖത്തില്‍ പ്രിയ പ്രകാശ് വാരിയര്‍ സംസാരിക്കുന്നത് കാണണ്ടേ... ഇതാണ് വീഡിയോ...

English summary
ND Tv took Priya Praksh Varrier

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam