'നിങ്ങള്‍ ഇനി മലയാളത്തില്‍ അഭിനയിച്ചിട്ടു കാര്യമില്ല',കമല്‍ഹാസന്‍റെ ക്ഷണത്തെ കുറിച്ച് നെടുമുടി വേണു
നായകനായും സഹനടനായുമൊക്കെ മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് നെടുമുടി വേണു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം പ്രധാന വേഷങ്ങളില്‍ നെടുമുടി വേണുവും അഭിനയിച്ചിരുന്നു. ഇന്നും പകരം വെക്കാനില്ലാത്ത താരങ്ങളില്‍ ഒരാളായാണ് അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ മുന്നേറികൊണ്ടിരിക്കുന്നത്. മലയാളികള്‍ക്കൊപ്പം മറ്റ് ഭാഷക്കാരും അദ്ദേഹത്തിന്റെ കഴിവ് കണ്ടതാണ്.
മുന്‍പ് തമിഴിലേക്ക് വരാനായി കമല്‍ഹാസന്‍ തന്നെ ഒരുപാട് നിര്‍ബന്ധിച്ചിരുന്നുവെന്ന് നെടുമുടി വേണു തുറന്നുപറഞ്ഞിരുന്നു. തന്റെ പിഎ ആയിട്ടോ സെക്രട്ടറിയായിട്ടോ നില്‍ക്കാമെന്ന് അന്ന് കമല്‍ഹാസന്‍ തമാശ രൂപേണ പറഞ്ഞ കാര്യവും നെടുമുടി വേണു പറയുന്നു. മലയാളം സിനിമകള്‍ ചെയ്യുന്നത് അവസാനിപ്പിച്ച് തമിഴില്‍ ഒന്നേന്ന് തുടങ്ങാമെന്ന് കമല്‍ഹാസന്‍ പറഞ്ഞതായി നടന്‍ പറയുന്നു.

മലയാളത്തില്‍ താന്‍ ഇനി എന്ത് ചെയ്തിട്ടും കാര്യമില്ലെന്നും കമല്‍ തന്നെ തമിഴിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞതായി നെടുമുടി വേണു പറയുന്നു. നെടുമുടി വേണുവിന്റെ വാക്കുകളിലേക്ക്; കമല്‍ഹാസന്‍ പറഞ്ഞത് നിങ്ങള്‍ ഇനി മലയാളത്തില്‍ അഭിനയിച്ചിട്ടു ഒരു കാര്യവുമില്ല. നിങ്ങള്‍ ഇനി എന്ത് കാണിച്ചിട്ടും മലയാളികളെ വിസ്മയിപ്പിക്കാന്‍ കഴിയില്ല.
Recommended Video

കാരണം നിങ്ങള്‍ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ കഴിഞ്ഞത് മാക്‌സിമം ചെയ്തു കഴിഞ്ഞു. അതുകൊണ്ട് തമിഴിലേക്ക് വരിക. ഞാന്‍ നിങ്ങളുടെ സെക്രട്ടറിയായിട്ടോ പിഎ ആയിട്ടോ നില്‍ക്കാം. ഇവിടെ വന്നാല്‍ നമുക്ക് ഒന്നേന്ന് തുടങ്ങാം. തമിഴില്‍ എപ്പോഴും ഹീറോയുടെ അപ്പ വേഷത്തിലാണ് കൂടുതലും എന്നെ വിളിക്കുക.

തുടരെ തുടരെ അങ്ങനെ വന്നപ്പോള്‍ കുറെ സിനിമകള്‍ വേണ്ടെന്നുവെച്ചു. ശങ്കര്‍-കമല്‍ഹാസന്‍ ടീമിന്റെ ഇന്ത്യന്‍ എന്ന സിനിമയില്‍ കമല്‍ഹാസന്‍ നിര്‍ദ്ദേശിച്ചിട്ടാണ് എനിക്ക് വേറിട്ട ഒരു കഥാപാത്രം തമിഴില്‍ ലഭിച്ചത്, നെടുമുടി വേണു പറഞ്ഞു. 1996ലാണ് കമല്‍ഹാസന്റെ ഇന്ത്യന്‍ എന്ന ചിത്രത്തിലൂടെ നെടുമുടി വേണു തമിഴിലും ശ്രദ്ധേയനായത്.

ചിത്രത്തില്‍ കൃഷ്ണസ്വാമി എന്ന കഥാപാത്രമായിട്ടാണ് നടന്‍ അഭിനയിച്ചത്. ഇന്ത്യന് ശേഷം പൊയ് സൊല്ല പോരോം, സിലമ്പാട്ടം, സര്‍വ്വം താളമയം തുടങ്ങിയ സിനിമകളിലും നെടുമുടി വേണു അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു നെടുമുടി വേണു പ്രധാന വേഷത്തില്‍ അഭിനയിച്ച സര്‍വ്വം താളമയം പുറത്തിറങ്ങിയിരുന്നത്. അതേസമയം കമല്‍ഹാസന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം ഇന്ത്യന്‍ 2വിലും നെടുമുടി വേണു അഭിനയിക്കുന്നുണ്ട്.

മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് നെടുമുടി വേണുവിന്റെതായി വരാനിരിക്കുന്ന എറ്റവും പുതിയ ചിത്രം. ബ്രഹ്മാണ്ഡ ചിത്രത്തില്‍ സാമൂതിരിയുടെ റോളിലാണ് നടന്‍ എത്തുന്നത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രിയദര്‍ശനാണ് മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ഞൂറിലധികം സിനിമകളില്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുളള താരമാണ് നെടുമുടി വേണു.


Click it and Unblock the Notifications