»   » താരപുത്രനായതു കൊണ്ട് മാത്രം നില നില്‍പ്പില്ല..മുതിര്‍ന്ന നടന്റെ ഈ ഒളിയമ്പ് ആര്‍ക്ക് നേരെയാ ??

താരപുത്രനായതു കൊണ്ട് മാത്രം നില നില്‍പ്പില്ല..മുതിര്‍ന്ന നടന്റെ ഈ ഒളിയമ്പ് ആര്‍ക്ക് നേരെയാ ??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോള്‍ താരപുത്രന്‍മാരുടെ അരങ്ങേറ്റ സമയമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മണിയന്‍പിള്ള രാജു, ശ്രീനിവാസന്‍ തുടങ്ങി ഒരു കാലത്ത് സിനിമയെ അടക്കി ഭരിച്ചിരുന്ന താരങ്ങളുടെ മക്കള്‍ സിനിമയില്‍ അരങ്ങേറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. താരങ്ങളുടെ കുടുബത്തെക്കുറിച്ചും മക്കളുടെ സിനിമാപ്രവേശനത്തിനെക്കുറിച്ചും അറിയുന്നതിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും.

ലിപ് ലോക്ക് സീനുകള്‍ക്ക് റീ ടേക്ക് ആവശ്യപ്പെട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രമുഖ നായിക

വിവാഹ ശേഷമുള്ള ആദ്യ ഓണത്തിന് കാവ്യയ്‌ക്കൊപ്പമില്ലാതെ ദിലീപ്, ജാമ്യമില്ല..ജയിലില്‍ തുടരും

താരപുത്രന്‍മാര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് തന്നെ താരമായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. താരങ്ങള്‍ക്ക് ലഭിച്ചിരുന്നതിനേക്കാള്‍ പിന്തുണ ആരാധകര്‍ താരപുത്രന്‍മാര്‍ക്ക് നല്‍കാറുണ്ട്. താരപുത്രന്‍ എന്നതിനു അപ്പുറത്ത് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തി കഴിഞ്ഞാലോ സിനിമയില്‍ നിലനില്‍പ്പുള്ളൂ. തുടക്കത്തില്‍ ലഭിക്കുന്ന സ്വീകാര്യത പിന്നീടും തുടരണമെങ്കില്‍ കഴിവു തെളിയിക്കുക തന്നെ വേണം.

താരപുത്രനായതുകൊണ്ട് മാത്രം പ്രത്യേക പരിഗണന ലഭിക്കില്ല

താരങ്ങളുടെ മക്കളായതു കൊണ്ട് മാത്രം സിനിമയില്‍ പ്രേത്യേക പരിഗണന ലഭിക്കില്ലെന്ന് മുതിര്‍ന്ന താരമായ നെടുമുടി വേണു വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ പങ്കുവെച്ചത്.

കഴിവില്ലാത്തവരെ പ്രേക്ഷകര്‍ പുറന്തള്ളും

കഴിവുണ്ടെങ്കില്‍ മാത്രമേ സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ. താരപുത്രനായതു കൊണ്ട് മാത്രം ആര്‍ക്കും സിനിമയില്‍ തുടരാന്‍ കഴിയില്ല. കഴിവില്ലാത്തവരെ പ്രേക്ഷകര്‍ പുറന്തള്ളമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നേറും

ഒരുപാട് താരപുത്രന്‍മാരാണ് ഇപ്പോള്‍ സിനിമയിലേക്ക് കടന്നുവന്നിട്ടുള്ളത്. പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നേറുന്നവര്‍ക്കേ സിനിമയില്‍ നില നില്‍പ്പുള്ളൂവെന്നും നെടുമുടി വേണു പറയുന്നു.

തുടക്കത്തില്‍ അംഗീകരിക്കപ്പെടും

താരങ്ങളുടെ മക്കള്‍ എന്ന തരത്തില്‍ തുടക്കത്തില്‍ മികച്ച സ്വീകാര്യത ലഭിക്കുമെങ്കിലും പിന്നീടുള്ള പിന്തുണ അവരവരുടെ കഴിവിന് അനുസരിച്ചായിരിക്കുമെന്നും നെടുമുടി പറയുന്നു.

കൊള്ളാവുന്നവരെ തിരിച്ചറിയണം

ആര്‍ക്കു വേണമെങ്കിലും കേറി വിളയാടാവുന്ന തരത്തിലാണ് സിനിമ എന്ന ധാരണയാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ ഇത്തരത്തില്‍ തുടക്കക്കാരില്‍ നിന്ന് മികച്ച താരങ്ങളായി കുറച്ചു പേരെ ഉണ്ടാവുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.

പണവും പ്രശസ്തിയും ആഗ്രഹിച്ച് വരുന്നവര്‍

സിനിമയിലേക്ക് കടന്നുവരുന്നവരില്‍ ഭൂരിപക്ഷം പേരും പണവും പ്രശസ്തിയും ആഗ്രഹിച്ചു വരുന്നവരാണ്. അവര്‍ക്ക് പേരെടുക്കാനും പണുണ്ടാക്കാനുമുള്ള ഒരു ഉപാധിയായാണ് അവര്‍ സിനിമയെ സമീപിക്കുന്നത്.

ഭാവിയെക്കുറിച്ച് ആശങ്കയില്ലാത്തവര്‍

എന്നാല്‍ പുതിയതായി കടന്നുവരുന്നതില്‍ ഭാവിയെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെയുള്ള ചില മിടുക്കന്‍മാരും ഉണ്ട്. അത്തരക്കാരിലാണ് തന്റെ പ്രതീക്ഷയെന്നും നെടുമുടി വേണു വ്യക്തമാക്കി.

English summary
Nedumudi Venu talks baout stardom.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam