തിലകന്റെ വാദം ശരിയല്ലെന്ന്‌ നെടുമുടി വേണു
കൊച്ചി: സിനിമാലോകം മുഴുവന് പാരയാണെന്ന നടന് തിലകന്റെ വാദം ശരിയല്ലെന്ന് നെടുമുടി വേണു. മുപ്പത് വര്ഷം സിനിമ നല്കുന്ന എല്ലാ സൗകര്യങ്ങളും അനുഭവിച്ചിട്ട് ഇപ്പോള് സിനിമ മുഴുവന് പാരയാണെന്ന് പറയുന്നത് ശരിയല്ല.
എന്തെങ്കിലും തോന്നിയാല് തിലകന് അതുതന്നെ ആവര്ത്തിയ്ക്കും. സിനിമയില്വിവാദങ്ങള് നല്ലതാണ്. സത്യം പുറത്തുകൊണ്ടുവരാന് ഇത് സഹായിക്കും. എന്നാല്സര്ഗശേഷിയെ ബാധിക്കുന്ന വിധത്തില് അത് വളര്ന്നിട്ടില്ല- വേണു പറഞ്ഞു.
ചലച്ചിത്രലോകത്തെ പുതിയ തലമുറയ്ക്ക് പ്രതിബദ്ധത കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എറണാകുളം പ്രസ്ക്ലബില് മുഖാമുഖം പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications