»   » സത്യന്‍ അന്തിക്കാടിന് 'ഒരു കാര്യം പറയാനുണ്ട്'

സത്യന്‍ അന്തിക്കാടിന് 'ഒരു കാര്യം പറയാനുണ്ട്'

Posted By:
Subscribe to Filmibeat Malayalam
Sathyan Anthikkad,
ഒരു സത്യന്‍ അന്തിക്കാട് ചിത്രമെന്നു പറയുമ്പോള്‍ മനസ്സിലേയ്‌ക്കോടിയെത്തുന്നത് ഒരു നാട്ടുമ്പുറവും അവിടത്തെ ഗ്രാമീണരും അവരുടെ കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാമാണ്.

ആദ്യകാലങ്ങളില്‍ മോഹന്‍ലാലിനെ നായകനാക്കി ചിത്രങ്ങളെടുത്ത സത്യന്‍ ഇടക്കാലത്ത് ജയറാമുമൊത്തും ഹിറ്റുകള്‍ തീര്‍ത്തു. അടുത്തിടെ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സ്‌നേഹവീട് പ്രേക്ഷകര്‍ അത്ര കണ്ടു സ്വീകരിച്ചില്ല. ആവര്‍ത്തന വിരസത, മോശം തിരക്കഥ എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ തലപൊക്കി തുടങ്ങിയതോടെ സത്യന്‍ അന്തിക്കാടും കളംമാറ്റിച്ചവിട്ടാന്‍ നിര്‍ബന്ധിതനാവുകയാണ്.

ഒരു കാര്യം പറയാനുണ്ട് എന്ന പേരില്‍ സത്യന്‍ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായകന്‍ നെടുമുടിവേണുവാണ്. എഴുപതുകാരനും 18കാരിയുമായുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.

നമിതാ പ്രസാദാണ് ചിത്രത്തിലെ നായിക. നിവിന്‍ പോളിയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കേരളത്തിലെ കടലോരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്ന ചെയ്യുന്ന സിനിമയ്ക്ക് ക്യാമറയൊരുക്കുന്നത് വേണുവാണ്. എന്തായാലും സത്യന്‍ അന്തിക്കാടിന്റെ പുതിയ പരീക്ഷണം പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

English summary
Nedumudi Venu is the hero in Sathyan Anthikkad's new film Oru Kariyam Parayanundu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam