നെടുമുടി വേണു വീണ്ടും തമിഴിലേക്ക്! കമല്‍ഹാസന്റെ ഇന്ത്യന്‍ 2 വിലൂടെ നടന്റെ തിരിച്ചുവരവ്!!
കമല്‍ഹാസന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഇന്ത്യന്‍ 2. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 22വര്‍ഷങ്ങള്‍ക്ക് മുന്‍പിറങ്ങിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സ് ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു അവസാനിപ്പിച്ചിരുന്നത്.
വമ്പന്‍ താരനിരയാണ് ഇന്ത്യന്‍ 2വില്‍ അണിനിരക്കുന്നത്. ബോളിവുഡില്‍ നിന്നും അജയ് ദേവ്ഗണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് നേരത്തെ
റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ മലയാളത്തിലെ മഹാനടന്‍ നെടുമുടി വേണുവും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഇന്ത്യന്‍ 2വില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും നടന്‍ എത്തുക. ചിത്രത്തിന്റെ ആദ്യ ഭാഗത്തിലും നെടുമുടി വേണു അഭിനയിച്ചിരുന്നു.

ഇന്ത്യന്‍ 2വിന്റെ താരനിര്‍ണയം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സായിരിക്കും ചിത്രം നിര്‍മ്മിക്കുക. 200 കോടി ബഡ്ജറ്റിലായിരിക്കും ചിത്രമൊരുങ്ങുകാ എന്നാണറിയുന്നത്. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര ചിത്രത്തില്‍ നായികയാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ 2വിനായി വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications