»   » ലൊക്കേഷനിലെത്തിയപ്പോഴാണ് താനല്ല പെരുന്തച്ചന്‍ എന്ന് നെടുമുടി വേണു അറിഞ്ഞത്

ലൊക്കേഷനിലെത്തിയപ്പോഴാണ് താനല്ല പെരുന്തച്ചന്‍ എന്ന് നെടുമുടി വേണു അറിഞ്ഞത്

Written By:
Subscribe to Filmibeat Malayalam

തിലകന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് തോപ്പില്‍ ഭാസിയുടെ മകന്‍ അജയന്‍ സംവിധാനം ചെയ്ത പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ പെരുന്തച്ചന്‍. ചിത്രത്തില്‍ നെടുമുടി വേണുവും വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഷൂട്ടിങിനായി ലൊക്കേഷനിലെത്തുന്നത് വരെ താനാണ് പെരുന്തന്‍ എന്ന ടൈറ്റില്‍ കഥാപാത്രം ചെയ്യുന്നത് എന്നായിരുന്നു നെടുമുടി വേണുവിന്റെ വിചാരം. സെറ്റിലെത്തിയപ്പോഴാണ് അബന്ധം മനസ്സിലായത്. തുടര്‍ന്ന് വായിക്കൂ

ലൊക്കേഷനിലെത്തിയപ്പോഴാണ് താനല്ല പെരുന്തച്ചന്‍ എന്ന് നെടുമുടി വേണു അറിഞ്ഞത്

ഭരതന്‍ - പദ്മരാജന്‍ എന്നിവരുടെ കളരിയില്‍ നിന്നും അടവുകള്‍ പഠിച്ച ശേഷമാണ് തോപ്പില്‍ ഭാസിയുടെ മകന്‍ അജയന്‍ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ ഇറങ്ങി പുറപ്പെടുന്നത്.

ലൊക്കേഷനിലെത്തിയപ്പോഴാണ് താനല്ല പെരുന്തച്ചന്‍ എന്ന് നെടുമുടി വേണു അറിഞ്ഞത്

ബാല്യത്തില്‍ തന്റെ മനസ്സില്‍ ഇടം പിടിച്ച രണ്ട് കഥകള്‍ അജയന്‍ എംടിയോട് പറഞ്ഞു. രണ്ടും എംടിയ്ക്ക് ഇഷ്ടമായി. പെരുന്തച്ചന് തിരക്കഥ എഴുതാം എന്ന് അദ്ദേഹം പറഞ്ഞു. നാല് മാസം കൊണ്ട് എംടി പെരുന്തച്ചന് തിരക്കഥ എഴുതി

ലൊക്കേഷനിലെത്തിയപ്പോഴാണ് താനല്ല പെരുന്തച്ചന്‍ എന്ന് നെടുമുടി വേണു അറിഞ്ഞത്

എഴുതി കഴിഞ്ഞപ്പോള്‍ എംടി മനസ്സില്‍ ഉറപ്പിച്ചിരുന്നു, പണിയായുധം കൊണ്ട് മരത്തിലും കല്ലിലും ലോഹത്തിലും മാസ്മരികം തീര്‍ക്കുന്ന പെരുന്തച്ചനാകാന്‍ തിലകന്‍ തന്നെ വേണം എന്ന്.

ലൊക്കേഷനിലെത്തിയപ്പോഴാണ് താനല്ല പെരുന്തച്ചന്‍ എന്ന് നെടുമുടി വേണു അറിഞ്ഞത്

തിലകന്‍ ആ സമയത്ത് ഹൃദയ ശാസ്ത്രക്രിയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. പെരുന്തച്ചന് മുപ്പത് ദിവസത്തെ ഡേറ്റ് വേണം എന്ന പറഞ്ഞപ്പോള്‍ തിലകന്‍ ഞെട്ടി. പക്ഷെ എംടിയുടെ തിരക്കഥയും പെരുന്തച്ചന്‍ എന്ന കഥാപാത്രവും ഉള്‍ക്കൊണ്ട തിലകന്‍ ചെയ്യാം എന്നേറ്റു.

ലൊക്കേഷനിലെത്തിയപ്പോഴാണ് താനല്ല പെരുന്തച്ചന്‍ എന്ന് നെടുമുടി വേണു അറിഞ്ഞത്

ചിത്രത്തിലെ മറ്റൊരു പ്രധാന വേഷമായ ഉണ്ണി തമ്പുരാനെ അവതരിപ്പിയ്ക്കാനാണ് നെടുമുടി വേണുവിനെ വിളിച്ചത്. എന്നാല്‍ ഷൂട്ടിങിനായി ലൊക്കേഷനിലെത്തുന്നത് വരെ താനാണ് പെരുന്തന്‍ എന്ന ടൈറ്റില്‍ കഥാപാത്രം ചെയ്യുന്നത് എന്നായിരുന്നു നെടുമുടി വേണുവിന്റെ വിചാരം. സെറ്റിലെത്തിയപ്പോഴാണ് അബന്ധം മനസ്സിലായത്.

ലൊക്കേഷനിലെത്തിയപ്പോഴാണ് താനല്ല പെരുന്തച്ചന്‍ എന്ന് നെടുമുടി വേണു അറിഞ്ഞത്

പെരുന്തച്ചന്റെ മകനായി നടന്‍ ത്യാഗരാജിന്റെ മകന്‍ പ്രശാന്ത് എത്തി. നീലകണ്ഠനായി ബോളിവുഡ് നടന്‍ നാനാപടേക്കറെയായിരുന്നു തീരുമാനിച്ചത്. എന്നാല്‍ എംടിയ്ക്ക് അതില്‍ താത്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെ ആ വേഷം മനോജ് കെ ജയനിലെത്തി. മോനിഷ, വിനയ പ്രസാദ്, ജലജ, തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ലൊക്കേഷനിലെത്തിയപ്പോഴാണ് താനല്ല പെരുന്തച്ചന്‍ എന്ന് നെടുമുടി വേണു അറിഞ്ഞത്

തോളറ്റം വരെ മുടി നീട്ടി വളര്‍ത്തി ഒറ്റമുണ്ടും കൗപീനവും തോര്‍ത്തും ഭാണ്ഡവും ഒക്കെയായിരുന്നു പെരുന്തച്ചന്റെ രൂപമായി ആദ്യം മനസ്സില്‍ കണ്ടത്. എന്നാല്‍ അതില്‍ തൃപ്തി പോരാഞ്ഞപ്പോള്‍ തിലകനെ മൊട്ടയടിപ്പിച്ച് ചൈനീസ് കുടുമ വെപ്പിച്ചു. ആ പെരുന്തച്ചനാണ് ഇന്നും കാലത്തെ അതിജീവിച്ച് പ്രേക്ഷക മനസ്സിലിരിയ്ക്കുന്നത്.

English summary
Nedumudi Venu misunderstood his role in Perumthachan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam