»   » നെടുമുടി വേണു വീണ്ടും വില്ലനാകുന്നു

നെടുമുടി വേണു വീണ്ടും വില്ലനാകുന്നു

Posted By:
Subscribe to Filmibeat Malayalam
Nedumudi Venu
ഏതുവേഷവും ഗംഭീരമായി ചെയ്യാന്‍ കഴിവുള്ള അപൂര്‍വം നടന്‍മാരേ മലയാളത്തിലുള്ളൂ. അന്തരിച്ച നടന്‍ തിലകന്‍, പരുക്കേറ്റ് ഇപ്പോള്‍ അഭിനയരംഗത്തില്ലാത്ത ജഗതി ശ്രീകുമാര്‍, മോഹന്‍ലാല്‍, നെടുമുടി എന്നിവരെ പോലെ നായകനായും അച്ഛനായും വില്ലനായുമൊക്കെ അഭിനയിക്കാന്‍ പറ്റിയ ആളുകള്‍ മലയാളത്തിലില്‍ വേറെയില്ല.

ഇതില്‍ നെടുമുടിയാണ് ഇപ്പോള്‍ വൈവിധ്യമുള്ള കഥാപാത്രങ്ങളെ ഏറെ കൈകാര്യം ചെയ്യുന്നത്. റിട്ടയേര്‍ഡ് അധ്യാപകനായും അച്ഛനായും സംഗീതജ്ഞനായുമൊക്കെ അഭിനയിച്ചുകൊണ്ടിരിക്കുന്ന നെടുമുടി ഇനി ചെയ്യാന്‍ പോകുന്നത് കരുത്തനായൊരു വില്ലനെയാണ്. മുന്‍പും നെടുമുടി വില്ലന്‍ വേഷം ചെയ്തിട്ടുണ്ടെങ്കിലും എം.ആര്‍.അനൂപ് രാജ് കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ഗെയിമര്‍ എന്ന ചിത്രത്തിലാണ് നെടുമുടി വില്ലന്‍വേഷം ചെയ്യുന്നത്. സക്കറിയ എന്നാണ് നെടുമുടിയുടെ കഥാപാത്രത്തിന്റെ പേര്.

അല്ലു, അമര്‍, സൂര്യ എന്നീ മൂന്ന് ആത്മാര്‍ഥ സുഹൃത്തുക്കള്‍. ഒരിക്കല്‍ ഇവരൊരു യാത്രയ്ക്കു പുറപ്പെട്ടു. പ്രത്യേക ലക്ഷ്യമുണ്ടായിരുന്നു യാത്രയ്ക്ക്. അവിചാരിതമായിട്ടാണ് അവര്‍ സക്കറിയയെ പരിചയപ്പെടുന്നത്. യാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍ നിന്ന് അവരെ രക്ഷിച്ചത് സക്കറിയയായിരുന്നു. പിന്നീട് ഇവര്‍ സക്കറിയയുടെ കൂടെ അദ്ദേഹത്തിന്റെ ബംഗ്ലാവിലേക്കു പോകുകയാണ്. അവിടെ വച്ച് അവര്‍ സിസിലി എന്നൊരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നു. പിന്നീടാണ് സംഭവം കൂടുതല്‍ ദുരൂഹമാകുന്നത്. ഇനിയാണ് അവര്‍ സക്കറിയയുടെ വില്ലനെ കാണാന്‍ പോകുന്നത്. ദേവദേവന്‍, അര്‍ജുന്‍, ബേസില്‍ എന്നിവരാണ് ഈ മൂന്നു ചെറുപ്പക്കാരെ അവതരിപ്പിക്കുന്നത്. ഹെന്ന ബെല്ല സിസിലിയെയും അവതരിപ്പിക്കുന്നു.

ഇവരാണ് സിനിമയിലെ നായകരെങ്കിലും സിനിമ മുന്നോട്ടു കൊണ്ടുപോകുന്നത് നെടുമുടിയുടെ സക്കറിയയാണ്.

മുന്‍പ് പ്രിയദര്‍ശന്റെ വന്ദനം, പത്മാജന്റെ ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്നീ ചിത്രങ്ങളില്‍ നെടുമുടി വില്ലന്‍ വേഷം ചെയ്തിരുന്നു. അതിലും മുകളിലാണ് ഈ ചിത്രത്തിലെ സക്കറിയ വരാന്‍ പോകുന്നത്. സ്ഥിരം കഥാപാത്രങ്ങളില്‍ നിന്ന് നെടുമുടിക്കൊരു മോചനം നല്‍കും സക്കറിയ എന്നു പ്രതീക്ഷിക്കാം.

English summary
Nedumudi Venu plays the role of villain in the film Gamer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam