പാരവച്ചതെങ്ങനെയെന്ന് തിലകന്‍ വ്യക്തമാക്കണം: നെടുമുടി വേണു
തിരുവനന്തപുരം: നടന്‍ തിലകന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നെടുമുടി വേണു രംഗത്തെത്തി. തിലകന് ലഭിച്ച ഏത് വേഷമാണ് താന്‍ തട്ടിയെടുത്തതെന്നും എങ്ങനെയാണ് പാരവച്ചതെന്നും തിലകന്‍ വ്യക്തമാക്കണമെന്ന് നെടുമുടി വേണു വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തിലകന് വേദനയുണ്ടാക്കുന്ന ഒരു കാര്യവും ഞാന്‍ ചെയ്‌തിട്ടില്ല. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹത്തിന്റെ അവസരങ്ങളൊന്നും തട്ടിമാറ്റിയിട്ടില്ല. ആരോടും അവസരങ്ങള്‍ ചോദിച്ചിട്ടില്ല. പാരവെച്ചെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. ഇതിന്റെ നിജസ്ഥിതി വ്യക്തമാക്കണം-നെടുമുടി ആവശ്യപ്പെട്ടു.
ഒന്നുകില്‍ അദ്ദേഹം പ്രസ്‌താവന പിന്‍വലിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ എന്ത് തെറ്റാണ് ചെയ്‌തതെന്ന് വ്യക്തമാക്കണം. ശത്രുപ്പടയെ നയിക്കുന്ന ആളാണ് നെടുമുടി എന്ന രീതിയിലാണ് അദ്ദേഹം പ്രസ്‌താവന നടത്തിയത്.
എപ്പോഴും പഴയതുപോലെ അവസരങ്ങള്‍ ഉണ്ടായെന്നു വരില്ല. അദ്ദേഹം സ്വയം ചെറുതാവുകയും എന്നെ വലുതാക്കുകയും ചെയ്യുകയാണ് ചെയ്തത്. സാങ്കല്‍പികമായി ശത്രുക്കളെയുണ്ടാക്കി സ്വയം വലുതാകാനാണ് അദ്ദേഹം ശ്രമിക്കുന്നത്- വേണു ആരോപിച്ചു.
പ്രസ്‌താവന പിന്‍വലിക്കാന്‍ തയ്യാറല്ല: തിലകന്‍
കൊച്ചി താന്‍ പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് തിലകന്‍ പറഞ്ഞു. താന്‍ പറഞ്ഞത് തന്റെ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെ നെടുമുടി വേണുമാത്രമായി പാര വച്ചിട്ടില്ല. പാരവച്ചവരുടെ കൂട്ടത്തില്‍ നെടുമുടിയും ഉണ്ടാകാം. തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞുപരത്തിയത് ശരിയായില്ലെന്നും തിലകന്‍ പറഞ്ഞു.
നെടുമുടി നല്ല നടനാണ് അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്യുന്നു. പക്ഷേ അദ്ദേഹം ജീവിതത്തില്‍ അഭിനയിക്കരുത്. മറ്റൊരാളുടെ ജീവിതം തകര്‍ക്കാനായി അഭിനയിക്കരുത്. എന്നെ തകര്‍ക്കുമ്പോള്‍ ഒരു കുടുംബത്തെയാണ് തകര്‍ക്കുന്നതെന്ന് നെടുമുടി ഓര്‍ക്കണം- തിലകന്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications