»   » മമ്മൂട്ടിയും നെടുമുടി വേണുവും തമ്മില്‍ കടുത്ത മത്സരം, അവസാനം വരെ മത്സരിച്ചു, ഒടുവില്‍ വിജയിച്ചതോ ??

മമ്മൂട്ടിയും നെടുമുടി വേണുവും തമ്മില്‍ കടുത്ത മത്സരം, അവസാനം വരെ മത്സരിച്ചു, ഒടുവില്‍ വിജയിച്ചതോ ??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ അതുല്യ പ്രതിഭയും സകലകലാവല്ലഭനുമാണ് നെടുമുടി വേണു. കാവാലം നാരായണപ്പണിക്കരുടെ നാടക സമിതിയിലൂടെയാണ് നെടുമുടി വേണു അഭിനയം ആരംഭിക്കുന്നത്. തുടക്കം നാടകത്തിലൂടെയായിരുന്നു. ജി അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലേക്ക് എത്തിയത്. തുടക്ക കാലത്ത് സിനിമയില്‍ നായകനായി നിറഞ്ഞു നിന്നിരുന്ന നെടുമുടി വേണു പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറി. ആരവം, ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍, കാറ്റത്തെ കിളിക്കൂട്, തീര്‍ത്ഥം, പൂരം തുടങ്ങിയ ചിത്രങ്ങള്‍ നെടുമുടി വേണുവിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ്.

്അഭിനയത്തില്‍ അഗ്രഗണ്യനായ താരത്തിന് ദേശീയ അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. മൂന്ന് തവണ ദേശീയ പുരസ്‌കാരവും ആറ് തവണ സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയ നെടുമുടി വേണു സഹകഥാപാത്രമായി ഇന്നും സിനിമയില്‍ സജീവമാണ്. മമ്മൂട്ടിയും നെടുമുടി വേണുവും തമ്മില്‍ മത്സരിച്ചൊരു കാലമുണ്ടായിരുന്നു. മികച്ച രണ്ട് അഭിനേതാക്കള്‍ തമ്മിലുള്ള മത്സരം ശരിക്കും പ്രേക്ഷകരെയും ആകെ അമ്പരപ്പെടുത്തിയിരുന്നു. അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ...

പുരസ്‌കാരത്തിനായി ഏറ്റുമുട്ടിയ താരങ്ങള്‍

താരങ്ങളുടെ അഭിനയ മികവിന് പ്രേക്ഷകര്‍ മാത്രമല്ല സംസ്ഥാന സര്‍ക്കാരും പുരസ്‌കാരം നല്‍കാറുണ്ട്. അവാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജൂറിയാണ് പുരസ്‌കാരങ്ങള്‍ ആര്‍ക്കു ലഭിക്കണമെന്നുള്ളത് തീരുമാനിക്കുന്നത്. പ്രേക്ഷകരടക്കം മികച്ചതെന്ന് വിലയിരുത്തിയ പല ചിത്രങ്ങള്‍ക്കും താരങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിക്കാതിരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

നെടുമുടി വേണുവും മമ്മൂട്ടിയും നേര്‍ക്കു നേര്‍

1987 ലെ സംസ്ഥാന പുരസ്‌കാരവേളയിലാണ് മമ്മൂട്ടിയും നെടുമുടി വേണുവും ഏറ്റുമുട്ടിയത്. മികച്ച നടനുള്ള പുരസ്‌കാരത്തിനായി ഇരുവരും തമ്മില്‍ അവസാനം വരെ പോരാടിയിരുന്നു. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായി മികച്ച നടനുള്ള അവസാന പട്ടികയില്‍ ഇരുവരും മത്സരിച്ചിരുന്നു.

മമ്മൂട്ടി ഓര്‍ നെടുമുടി വേണു, ആ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ചത്

മികച്ച നടനെ തിരഞ്ഞെടുക്കുന്നതിനായി ആ വര്‍ഷത്തെ ജൂറി ഏറെ ബുദ്ധിമുട്ടിയിരുന്നു. തനിയാവര്‍ത്തനത്തിലെ ബാലനും ന്യൂഡല്‍ഹിയിലെ ജികെയും മമ്മൂട്ടിയുടെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായിരുന്നു. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ മാഷായി നെടുമുടി വേണുവും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

മമ്മൂട്ടിയെ കടത്തിവെട്ടി നെടുമുടി വേണു പുരസ്കാരം നേടി

1987 ല്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് നെടുമുടി വേണുവായിരുന്നു. മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടം എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനമാണ് താരത്തിന് ഈ നേട്ടം സമ്മാനിച്ചത്.

English summary
Nedumudi Venu Wins The State Award By Defeating Mammooty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam