ദീപ്തി സതി ഇതുവരെ കയറാത്ത ഒരു സ്ഥലം?, കാണൂ
പട്ടാപകല്‍ ബാറില്‍ കയറിയിട്ടുണ്ട്, പഠിക്കുന്ന കാലത്ത് ആണുങ്ങളുടെ ഹോസ്റ്റലില്‍ കയറി ചീട്ട് കളിച്ചിട്ടുണ്ട്, പൊലീസുകാരെ ചൊറിയാനായി കള്ളപ്പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ കയറിയിട്ടുണ്ട്, പന്തയം വച്ച് തെങ്ങില്‍ വരെ കയറിയിട്ടുണ്ട്, പക്ഷെ ഞാന്‍ ഇന്നേവരെ കയറാത്തതായ ഒരു സ്ഥലമുണ്ട്- അടുക്കള!
ലാല്‍ ജോസിന്റെ നീന എന്ന ചിത്രത്തില്‍ പുതുമുഖം ദീപ്തി സതി അവതരിപ്പിയ്ക്കുന്ന നീന എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. ചിത്രത്തിന്റെ ആദ്യ ടീസറോണമെന്ന നിലിക്കാണ് ഈ വീഡിയോ.

27 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ദീപ്തി സതിയ്‌ക്കൊപ്പം വിജയ് ബാബുവും പ്രത്യക്ഷപ്പെടുന്നുണ്ട്. നീനയായെത്തുന്ന ദീപ്തി സതിയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് രവീണ രവിയാണ്.
നീനയെന്നും നന്ദിനിയെന്നും പേരുള്ള രണ്ട് സ്ത്രീകളുടെ കഥ പറയുന്ന ചിത്രത്തില്‍ ദീപ്തിയ്‌ക്കൊപ്പം മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് ആന്‍ അഗസ്റ്റിനാണ്. വിവാഹ ശേഷം ആന്‍ അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണിത്
എല്‍ ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ ജോസ് തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ആര്‍ വേണുഗോപാല്‍ തിരക്കഥയെഴുതിയ ചിത്രത്തിന് ഛായാഗ്രഹണ നിര്‍വ്വഹിച്ചിരിക്കുന്നത് ജോ മോന്‍ ടി ജോണാണ്. നവാഗതനായ നിഖില്‍ ജെ മേനോനാണ് സംഗീതം. ചിത്രം മെയ് മാസം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications